Breaking News

Trending right now:
Description
 
Oct 23, 2013

ടൊയോട്ട 8,85,000 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു

image ലോകത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടൊയോട്ട 8,85,000 വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ നടപടി സ്വീകരിച്ചു. എയര്‍ കണ്ടീഷനിങ്‌ സംവിധാനത്തിലെ ചോര്‍ച്ചയെ തുടര്‍ന്നാണ്‌ നടപടി. വടക്കേ അമേരിക്ക, യൂറോപ്പ്‌, ഏഷ്യ, പശ്ചിമേഷ്യാ എന്നിവിടങ്ങളില്‍നിന്നെല്ലാം ടെയോട്ട വാഹനങ്ങള്‍ തിരിച്ചുവിളിക്കും. 2013 മുതല്‍ നിര്‍മിച്ച കാംമ്രി, കാമ്രി ഹൈബ്രിഡ്‌, അവലോണ്‍, അവലോണ്‍ (ഹൈബ്രിഡ്‌) വെന്‍സ എന്നീ വാഹനങ്ങളിലാണ്‌ തകരാര്‍ കണ്ടെത്തിയത്‌. എയര്‍ കണ്ടീഷനിങ്‌ സംവിധാനത്തിലെ ചോര്‍ച്ച എയര്‍ബാഗിന്റെയും പവര്‍സ്റ്റീയറിങ്ങിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ്‌ കണ്ടെത്തിയത്‌. എയര്‍ബാഗ്‌ കണ്‍ട്രോള്‍ വെള്ളം കയറുന്നതിനെ തുടര്‍ന്ന്‌ വാണിങ്‌ ലൈറ്റ്‌ പ്രകാശിക്കുന്നതാണ്‌ തകരാറിന്റെ ആദ്യലക്ഷണം. എയര്‍ബാഗിന്റെയും പവര്‍സ്റ്റിയറിങ്ങിന്റെയും പ്രവര്‍ത്തനം വെള്ളംകയറി തകരാറിലായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. ഈ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ്‌ ടൊയോട്ട അവകാശപ്പെടുന്നത്‌. കഴിഞ്ഞമാസം അമേരിക്കയില്‍നിന്ന്‌ 7,80,000 കാറുകളും സെപ്‌്‌റ്റംബറില്‍ 6,15,000 കാറുകളും ടൊയോട്ട തിരിച്ചുവിളിച്ചിരുന്നു.