Breaking News

Trending right now:
Description
 
Oct 22, 2013

വിവാഹം കഴിക്കില്ലെന്ന തമാശപറഞ്ഞ കാമുകനെ കാമുകി പീഡനക്കേസില്‍ കുടുക്കി, കല്യാണം നടത്താന്‍ ജാമ്യത്തിലിറക്കി

image
ഡല്‍ഹി: കാമുകിമാരോട്‌ തമാശയ്‌ക്ക്‌ കല്യാണം കഴിക്കില്ലെന്ന്‌ പറയുന്ന കാമുകന്മാരുടെ ശ്രദ്ധയ്‌ക്ക്‌. തിങ്കളാഴ്‌ച ഡല്‍ഹിയിലാണ്‌ രസകരമായ ഈ സംഭവം നടന്നത്‌. പ്രദീപും കാമുകിയും തമ്മില്‍ ഉണ്ടായ ഒരു ചെറിയ സൗന്ദര്യ പിണക്കമാണ്‌ സംഭവത്തിനു തുടക്കം. നിന്നെ കല്യാണം കഴിക്കാന്‍ ഞാനില്ലന്ന്‌ കാമുകിയോട്‌ പറഞ്ഞതേ പ്രദീപ്‌.

കോപകുലയായ കാമുകി കാമുകന്‍ ബലാത്സംഗം ചെയ്‌തുവെന്ന്‌ പരാതി നല്‌കി. അതോടെ കാമുകന്‍ ജയിലിലുമായി. കാമുകന്‍ ജയിലില്‍ ആയതോടെ കാമുകി തന്റെ സേ്‌നഹത്തിന്റെ ആഴം തിരിച്ചറിഞ്ഞത്‌.
തങ്ങള്‍ ഇപ്പോഴും സ്‌നേഹത്തിലാണെന്നും തനിക്ക്‌ ഒരു തെറ്റു പറ്റിയതാണെന്നും അഡീഷണല്‍ ജഡ്‌ജ്‌ ദര്‍മേഷ്‌ ശര്‍മ്മയോട്‌ ഏറ്റു പറഞ്ഞു. എന്തായാലും കോടതി കാമുകിയുടെ അപേക്ഷ മാനിച്ച്‌ കാമുകനെ കല്യാണം കഴിക്കാന്‍ ജാമ്യവും നല്‌കി. ഒരു മാസത്തികം വിവാഹിതരായി സര്‍ട്ടിഫിക്കറ്റ്‌ കോടതിയില്‍ കാണിച്ചാല്‍ പീഡനക്കേസില്‍ നിന്ന്‌ രക്ഷപ്പെടും.