Breaking News

Trending right now:
Description
 
Oct 22, 2013

സെക്‌സ്‌ വിവാഹ ജീവിതത്തില്‍...

image യുവാക്കള്‍ക്കിടയില്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധം വര്‍ധിച്ചതായിട്ടാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. വിവാഹത്തിനു മുമ്പുള്ള ബന്ധങ്ങള്‍ക്ക്‌ നമ്മുടെ സംസ്‌കാരം വിലക്ക്‌ കല്‌പിച്ചിട്ടുള്ളതിനാല്‍ ഒരു ത്രില്ലായിട്ടാണ്‌ ഇത്തരം ബന്ധങ്ങളെ യുവതിയുവാക്കള്‍ കാണുന്നതെന്നു കരുതുന്നു. സമൂഹത്തിന്റെ കണ്ണു വെട്ടിച്ചു നടത്തുന്ന ഈ ലൈംഗിക ബന്ധത്തില്‍നിന്നു ലഭിക്കുന്ന സുഖം പങ്കാളിയില്‍നിന്ന്‌ ഒരു പക്ഷേ ലഭിച്ചെന്നുവരില്ല. എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ വിവാഹത്തിനു മുമ്പുള്ള ഒരു പരീക്ഷണം മാത്രമായി ഒതുങ്ങുകയും വിവാഹശേഷം ശരിയായ സെക്‌സില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്യുന്നു. ലൈംഗികതയില്‍ അമിത പ്രതീക്ഷയുമായി വിവാഹ ജീവിതത്തിലേക്ക്‌ കടക്കുന്നവര്‍ക്ക്‌ നല്ല ലൈംഗിക ജീവിതം ലഭിച്ചെന്നുവരില്ല. ലൈംഗികതയെക്കുറിച്ച്‌ ശരിയായ അറിവ്‌ ലഭിക്കാത്തവര്‍ക്കാണ്‌ ഈ അവസ്ഥയുണ്ടാകുന്നത്‌. സ്‌ത്രീയും പുരുഷനും അമിത പ്രതീക്ഷകളുമായി ദാമ്പത്യജീവിതം ആരംഭിക്കാറുണ്ട്‌. ദമ്പതിമാരില്‍ ഒരാള്‍ക്ക്‌ സെക്‌സിനെക്കുറിച്ച്‌ തെറ്റായ ധാരണയുണ്ടായാല്‍ ലൈംഗിക ജീവിതം സുഖകരമാകില്ല. പുരുഷന്മാരാണ്‌ ഇതിനു മുന്നില്‍. ഇന്റര്‍നെറ്റിലും നീലചിത്രങ്ങളിലും കണ്ടുപരിചയമുള്ള സെക്‌സ്‌ മനസില്‍ ഒളിപ്പിച്ചാകും വിവാഹ ജീവിതം ആരംഭിക്കുന്നത്‌. യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത രതിവൈകൃതങ്ങള്‍ സ്‌ത്രീകള്‍ എതിര്‍ത്തെന്നുവരും. മണിക്കൂറുകളോളം രതിമൂര്‍ച്ഛ നിലനിര്‍ത്താനാവുമെന്നാണ്‌ ഇന്നും പുരുഷന്മാര്‍ വിശ്വസിക്കുന്നത്‌. 30 സെക്കന്‍ഡു മുതല്‍ മൂന്നു മിനിട്ടുവരെയാണ്‌ സാധാരണ രതിമൂര്‍ച്ഛയുടെ സമയം. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴെല്ലാം പുരുഷന്‍ രതിമൂര്‍ച്ഛ അനുഭവിക്കുന്നുണ്ട്‌. എന്നാല്‍ സ്‌ത്രീയ്‌ക്ക്‌ എല്ലാസമയത്തും രതിമൂര്‍ച്ഛ ഉണ്ടാകാറില്ല.