Breaking News

Trending right now:
Description
 
Oct 22, 2013

പടം കിട്ടാതായപ്പോള്‍ പാപ്പരാസികള്‍ വില്യമിന്റെയും കേയ്‌റ്റിന്റെ മോഡലുകളെ നിരത്തി ചിത്രമെടുത്തു

image ബ്രിട്ടീഷുകാര്‍ക്ക്‌ രാജകുടുംബാംഗങ്ങളോടുള്ള വിധേയത്വവും താത്‌പര്യവും മുതലാക്കാന്‍ എന്നും ബ്രിട്ടനിലെ ടാബ്ലോയ്‌ഡുകള്‍ മുന്നിലാണ്‌. രാജകുടുംബാംഗങ്ങളെ പിന്തുടരുന്ന പാപ്പരാസികള്‍ എന്നും കൊട്ടാരത്തിന്‌ തലവേദനയായിരുന്നു. വില്യം രാജകുമാരന്റെ കാമുകിയായിരുന്ന കാലത്ത്‌ കേയ്‌റ്റ്‌ മിഡില്‍ട്ടനെ പുറത്തിറങ്ങാന്‍ കഴിയാത്തവിധം പാപ്പരാസികള്‍ പിന്നാലെ കൂടിയിരുന്നു. ഒടുവില്‍ കൊട്ടാരംതന്നെ ഇടപെട്ട്‌ ഇത്‌ ഒഴിവാക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കേണ്ടി വന്നു.

കേയ്‌റ്റ്‌ - വില്യം വിവാഹം തീരുമാനിച്ചതോടെ പാപ്പരാസികളും ടാബ്ലോയ്‌ഡുകളും ചിത്രങ്ങളും വാര്‍ത്തകളും കൊടുക്കാന്‍ മത്സരിച്ചു. ഒറിജിനല്‍ കെയ്‌റ്റിനെ കിട്ടാതെ വന്നതോടെ സാമ്യമുള്ള മോഡലുകളെ ഉപയോഗിച്ചുപോലും ചിത്രങ്ങള്‍ പുറത്തിറക്കി. കെയ്‌റ്റ്‌ ബീയര്‍ കുടിക്കുന്നതും കൂട്ടുകാരുമൊത്തെ ചെലവഴിക്കുന്നതുമൊക്കെ സങ്കല്‍പ്പിച്ചായിരുന്നു ഈ ചിത്രങ്ങള്‍ എടുത്തത്‌. 

Once upon a time, there was a prince: The Queen could read George a bedtime story

ഇപ്പോള്‍ ജോര്‍ജ്‌ രാജകുമാരന്‍ വളര്‍ന്നു തുടങ്ങുമ്പോള്‍ പാപ്പരാസികള്‍ നിരാശരാണ്‌. ആകെ ഒന്നോ രണ്ടോ അവസരങ്ങളിലാണ്‌ അവര്‍ക്കു ചിത്രങ്ങളെടുക്കാന്‍ സാധിച്ചത്‌. അതിന്റെ കേട്‌ തീര്‍ത്ത്‌ ഇപ്പോള്‍ മോഡലുകളെ ഉപയോഗിച്ച്‌ ഒരു പിടി ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നു. വില്യമും കേയ്‌റ്റും ബാത്ത്‌ടബ്ബില്‍ ജോര്‍ജ്‌ രാജകുമാരനെ കുളിപ്പിക്കുന്നതാണ്‌ ഈ നിരയിലെ പ്രധാന ചിത്രങ്ങള്‍. എലിസബത്ത്‌ രാജ്ഞി ജോര്‍ജിനെ പരിലാളിക്കുന്നതും മൊബൈലില്‍ ചിത്രങ്ങളെടുക്കുന്നതുമൊക്കെ ഈ ഫേയ്‌ക്ക്‌ ചിത്രത്തിലുണ്ട്‌. വില്യം രാജകുമാരന്‍ നാപ്പി മാറ്റുന്നതാണ്‌ മറ്റൊരു ചിത്രം. 

Daddy's co-pilot: Prince William's choice of bath toy for his son is obviously a helicopter

റെക്‌സ്‌ ഏജന്‍സിക്കുവേണ്ടി അലിസണ്‍ ജാക്ക്‌സണ്‍ എടുത്ത ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഡെയ്‌ലി മെയില്‍ പത്രം പുറത്തുവിട്ടിരുന്നു. ഒറ്റനോട്ടത്തിന്‌ വില്യം രാജകുമാരനും കെയ്‌റ്റ്‌ രാജകുമാരിയും ആണെന്നു തോന്നുതിനാല്‍ ഏറെപ്പേര്‍ ഈ ചിത്രം കാണാന്‍ ആവേശം കാണിച്ചു. 

Great-granny knows best: The Queen is always on hand to give some parenting advice