Breaking News

Trending right now:
Description
 
Oct 19, 2012

അര്‍ജന്റീനയില്‍ 16 വയസുകാര്‍ക്കും വോട്ടവകാശം

image പതിനാറുവയസുള്ളവര്‍ക്കും വോട്ടവകാശം നല്‍കാനുള്ള ബില്‍ അര്‍ജന്റീന സെനറ്റ്‌ അംഗീകരിച്ചു. പാര്‍ലമെന്റിന്റെ അധോസഭകൂടി പാസാക്കിയാല്‍ നിയമം പ്രാബല്യത്തിലാകും. അടുത്തവര്‍ഷം മൂന്നാംതവണയും മത്സരിക്കാനിരിക്കെ യുവജനങ്ങളെ പ്രീതിപ്പെടുത്തി പിന്തുണ ഉറപ്പാക്കാനാണ്‌ പ്രസിഡന്റ്‌ ക്രിസ്റ്റീന ഫെര്‍ണാണ്ടസ്‌ മുന്‍കൈയെടുത്ത്‌ വോട്ടിങ്‌ പ്രായം കുറച്ചത്‌. മകന്‍ മാക്‌സിമോ രൂപീകരിച്ച യുവജന ഗ്രൂപ്പിലെ ഒട്ടേറെപ്പേര്‍ക്ക്‌ സര്‍ക്കാരില്‍ പുതിയ തസ്‌തികകളില്‍ ജോലി നല്‍കിയും പ്രസിഡന്റ്‌ യുവാക്കളെ കൈയിലെടുത്തിരുന്നു. ഓസ്‌ട്രിയ, നിക്കരാഗ്വ, ഇക്വഡോര്‍, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ നേരത്തെ പതിനാറുകാര്‍ക്ക്‌ വോട്ടവകാശം നല്‍കിയിട്ടുണ്ട്‌.