Breaking News

Trending right now:
Description
 
Oct 20, 2013

മണല്‍ മാഫിയയ്‌ക്കെതിരേ ഡല്‍ഹിയില്‍ സമരം നടത്തുന്ന ജസീറയ്‌ക്ക്‌ നരേല മലയാളി അസോസിയേഷന്റെ പിന്തുണ

പി.ഗോപാല കൃഷ്ണൻ
image മണൽ മാഫിയക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന കേരളത്തിലെ കണ്ണൂർ സ്വദേശിയായ ജസ്സീര എന്ന ഉരുക്ക് വനിത ജസീറയ്‌ക്ക്‌ നരേല മലയാളി അസോസിയേഷന്റെ പിന്തുണ. കഴിഞ്ഞ കുറച്ചു കാലമായി സംസ്ഥാന നിയമസഭയ്ക്ക് മുന്നിൽ നടത്തി വന്നിരുന്ന ഒറ്റയാൾ സമരം ഏകദേശം ഒരാഴ്ചക്ക് മുൻപ് മുതലാണ്‌ കേന്ദ്ര തലസ്ഥാന നഗരമായ ഡൽഹിയിലെ കേരള ഹൗസിനു മുന്നിലുള്ള ജന്തർ മന്തർ റോഡിലേക്ക് മാറ്റിയത്. ഒരു വനിതയുടെ ഒറ്റയാൾ സമരം ഇവിടെയും ജനശ്രദ്ധ പിടിച്ചു പറ്റിയപ്പോൾ ഭരണ-പ്രതിപക്ഷ , സാംസ്കാരിക രംഗത്തെ പല പ്രമുഖരും അവരെ സന്ദർശിച്ചു ഐക്യദാർട്യം പ്രകടിപ്പിച്ചിരുന്നു. സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടപ്പോൾ അവരെ നേരിൽ കാണുവാനും അവർ നടത്തികൊണ്ടിരിക്കുന്ന ഒറ്റയാൾ സമരത്തിന്‌ ഐക്യദാർട്യം അറിയിക്കുവാനും ഞങ്ങളും തീരുമാനിച്ചു ഹിന്ദു സന്യാസിമാർക്കെതിരെ ഈ അടുത്തകാലത്തായി വർധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെയുള്ള സന്യാസിമാർ നടത്തിയ പ്രകടനത്തിന്റെ സമാപനം കുറിച്ച കൊലാഹലമായിന്നു അവിടെയെങ്ങും. ആ കൊലാഹലങ്ങൽക്കിടയിൽ ആയതു കൊണ്ടായിരിക്കാം ജന്തർ മന്തറിലെ തൊട്ടടുത്ത സമര പന്തലിൽ ഒക്കത്തൊരു കുട്ടിയുമായി ജസ്സീരയെ ഞങ്ങൾക്ക് തിരക്കുകൾ ഇല്ലാതെ തന്നെ കാണുവാൻ കഴിഞ്ഞു. തൊട്ടടുത്ത്‌ തന്നെ ഏകദേശം 11-ഉം 13-ഉം പ്രായം തോന്നിക്കുന്ന അവരുടെ മറ്റു രണ്ടു പെണ്‍കുട്ടികളും മുഖത്ത് യാതൊരുവിധ അന്ധാളിപ്പും ഇല്ലാതെ തന്നെ ഇരിപ്പുണ്ടായിരുന്നു. ഞങ്ങളെ കണ്ട പാടെ ജസീറ പരിചിതരെ പോലെ ചിരിച്ചു കൊണ്ട് അടുത്തു വന്നു. ആ ചിരിയിലും സമരത്തിന്റെ ഒടുങ്ങാത്ത ചൂട് ഞങ്ങൾ തിരിച്ചറിഞ്ഞു. ഞങ്ങൾ അവരെ സന്ദർശിക്കുന്നതിന് തൊട്ടു മുൻപ് സുധാകരൻ എം.പി അവരെ സന്ദർശിച്ചതായി അവർ ഞങ്ങളോട് പറഞ്ഞു.അദ്ദേഹവുമായുള്ള കൂടികാഴ്ചയിലും, ആശയവിനിമയത്തിലും അവർ പൂർണ്ണ സംതൃപ്തയാണെന്ന് അവരുടെ വാക്കുകളിലൂടെ ഞങ്ങൾ വായിച്ചെടുത്തു. ആ കൂടുകാഴ്ച്ചയുടെ വിശദാംശങ്ങൾ അവർ . വെളിപ്പെടുത്തിയില്ല , ഞങ്ങൾ അതരിയുവാൻ ആഗ്രഹിച്ചതുമില്ല. അവരുടെ കടൽ മണൽ മാഫിയക്കെതിയുള്ള സമരവും ആയതിന്റെ ആവശ്യകതയെ കുറിച്ചും ഞങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാ ചോദ്യങ്ങൾക്കും ശരവേഗത്തിലുള്ള ഉത്തരങ്ങളായിരുന്നു ആ ബൂർക്കക്കൂള്ളിലെ ധീര വനിതയിൽ നിന്നും ഞങ്ങൾ നേരിട്ടത്. കുട്ടികളുടെ പഠനം നിലച്ചു എന്ന കേട്ടറിവിന്റെ അടിസ്ഥാനത്തിൽ ആ വിഷയം ഞങ്ങൾ അവരോടു ചോദിച്ചു. ആയതു തികച്ചും അടിസ്ഥാനരഹിതമായ വാർത്ത എന്നാണ് അവർ പ്രതികരിച്ചത്. ഈ ഡൽഹി സമരത്തിന്‌ വേണ്ടി കുട്ടികൾ രണ്ടു ആഴ്ചത്തേക്ക് അവധി എടുത്തിരിക്കുകയാണെന്നും അവർ അറിയിച്ചു. അതിൽ തന്നെ 12 ദിവസങ്ങൾ കഴിഞ്ഞുവെന്നും ഇനി വരും ദിവസങ്ങളിൽ അവരുടെ ആവശ്യങ്ങള അംഗീകരിച്ചു കൊണ്ട് സമരം അവസാനിപ്പിക്കുവാൻ വേണ്ടുന്ന ഒരു അനുകൂല തീരുമാനം സർക്കാരിൽ നിന്നും ഉണ്ടാകും എന്ന ശുഭ പ്രതീക്ഷയും അവർ ഞങ്ങളോട് പങ്കു വച്ചു. ഏകദേശം അര മണിക്കൂർ നീണ്ടു നിന്ന ഞങ്ങളുടെ കൂടികാഴ്ച സി.ഐ.ടി.യു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ. മേഴ്‌സികുട്ടിയമ്മയുടെയും പരിവാരങ്ങളുടെയും ആഗാമാനതോട് കൂടി അവസാനിപ്പിക്കേണ്ടി വന്നു. യഥാർത്ഥത്തിൽ എന്താണ് ഇവരുടെ ആവശ്യം എന്ന് മേഴ്‌സികുട്ടിയമ്മ ഞങ്ങളോട് ചോദിച്ചറിയാൻ ശ്രമിച്ചുപ്പോൾ, ഇവിടം വരെ എത്തിയ നിലക്ക് ആയതു നേരിൽ ചോടിച്ചറിയുന്നതല്ലേ ഉചിതം എന്ന് ഞങ്ങൾ അവരോടു പറഞ്ഞുകൊണ്ട് നരേല മലയാളി അസോസിയേഷന്റെ എല്ലവിധ പിന്തുണയും സഹായവും അവരുടെ സമരത്തിന്‌ ഉണ്ടാകുംഎന്ന ഉറപ്പു നൽകി കൊണ്ടാണ് ഞങ്ങൾ മടങ്ങിയത്.