Breaking News

Trending right now:
Description
 
Oct 20, 2013

കോട്ടയത്ത് കരാത്തെ മാസ്റ്റര്‍മാര്‍ സംഘടന രൂപീകരിക്കുന്നു

image കോട്ടയം: കേരളത്തിലെ കരാത്തെ മാസ്റ്റര്‍മാരുടെ സംഘടനയായ ഓള്‍ കേരളാ കരാത്തെ അസ്സോസിയേഷന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ കരാത്തെ മാസ്റ്റര്‍മാരുടെ ജില്ലാ തല സംഘടന രൂപീകരിക്കുന്നു രൂപീകരണ യോഗം ഒക്ടോബര്‍ 27-നു ഞായറാഴ്ച 3 മണിക്ക് കോട്ടയം PWD റസ്റ്റ് ഹൌസില്‍ നടക്കും 

കരാത്തെ പരിശീലനം നല്കി ഉപജീവനം നയിക്കുന്ന കരാത്തെ മാസ്റ്റര്‍മാരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് സമൂഹത്തില്‍ നല്ല പ്രവര്‍ത്തി ചെയ്യുന്നവരുടെയും വിഘടന പ്രവര്‍ത്തനം നടത്തുന്നവരുടെയും നിരവധി സംഘടനകള്‍ നമ്മുടെ ചുറ്റും പ്രവര്‍ത്തിക്കുന്നുണ്ട് അതേ സമയം സമൂഹത്തിന് നല്ലത് മാത്രം സമ്മാനിക്കുന്ന കരാത്തെ പരിശീലകര്‍ ഇവിടെ ഒറ്റപ്പെടുകയാണ് അവര്‍ക്ക് പ്രതികരണശേഷിയുണ്ടെങ്കിലും ഒറ്റപ്പെട്ട ശബ്ദം ആരാലും ശ്രദ്ധിക്കപ്പെടുന്നില്ല അതിന്ന്‍ ഒരു പരിഹാരം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാ കരാത്തെ മാസ്റ്റേര്‍സ് അസോസിയേഷനുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത് 

പല ജില്ലകളിലും ഇതിനകം അസോസിയേഷനുകള്‍ രൂപീകരിച്ചു കഴിഞ്ഞു രാഷ്ട്രീയമായോ മതപരമായോ ചേരി തിരിവില്ലാതെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നവരും കരാത്തെ പരിശീലനം നല്‍കുന്നതിന്ന് പോലീസില്‍ നിന്നും സമ്മത പത്രവും കരാത്തെ സ്കൂളില്‍ നിന്നും പരിശീലനം നല്‍കുന്നതിനുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റും നേടിയിട്ടുമുള്ള ഏതൊരാള്‍ക്കും കോട്ടയം ജില്ലാ കരാത്തെ മാസ്റ്റേര്‍സ് അസോസിയേഷന്‍റെ രൂപീകരണ യോഗത്തില്‍ പങ്കെടുക്കാവുന്നതാണ് 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9995926160,09447645628 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ് www.keralakarate.org, www.keralakarate.org, 09447645628