Breaking News

Trending right now:
Description
 
Oct 19, 2013

അവസാനനിമിഷം വരെയും കര്‍മനിരതയായി ആന്‍സി ജോസ്‌ യുകെയില്‍ വിടപറഞ്ഞു, സംസ്‌കാരം നാട്ടില്‍

image ഈസ്‌റ്റ്‌ ക്രോയ്‌ഡണിലെ കോട്ടയം കാരിത്താസ്‌ സ്വദേശി പ്രഫ. ജോസ്‌ കാട്ടടി (മുന്‍ വൈസ്‌ പ്രിന്‍സിപ്പല്‍, മുംബെ താനെ കോളജ്‌) യുടെ ഭാര്യ
ആന്‍സി ജോസ്‌ കാട്ടടി (50) ഹൃദയാഘാതം മൂലം നിര്യാതയായി. വിംബിള്‍ഡണ്‍ ഫോര്‍ സീസണ്‍ പാര്‍ക്ക്‌ ലോഡ്‌ജില്‍ മെഡിക്കല്‍ രംഗത്ത്‌ ജോലി നോക്കുകയായിരുന്നു ആന്‍സി. ജോലിക്കിടയില്‍ കുഴഞ്ഞുവീണാണ്‌ മരണം.

കുറുപ്പന്തറ പാറേപ്പറമ്പില്‍ തോമസിന്റെ പരേതനായ മേരിയുടെ മകളാണ്‌ ആന്‍സി. മക്കള്‍: അജോ (ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്‌ വിദ്യാര്‍ത്ഥി), ടോജോ (എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: മാത്യു തോമസ്‌ (റെജി), ഏബ്രാഹാം (റോയി). കഴിഞ്ഞ എട്ടു വര്‍ഷമായി ഈസ്‌റ്റ്‌ ക്രോയ്‌ഡണിലായിരുന്നു ആന്‍സിയും കുടുംബവും താമസം.

ഡെത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാത്തതിനാല്‍ സംസ്‌കാര സമയം തീരുമാനിച്ചിട്ടില്ലെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു. ഈസ്റ്റ്‌ ക്രോയ്‌ഡണില്‍ പൊതുദര്‍ശനത്തിനും പ്രാര്‍ത്ഥനയ്‌ക്കും ശേഷം നാട്ടിലായിരിക്കും സംസ്‌കാരം നടത്തുക.