Breaking News

Trending right now:
Description
 
Oct 19, 2012

മിസ്‌ കേരള മത്സരം ഇന്ന്‌ കൊല്ലത്ത്‌

image തെന്നിന്ത്യയിലെ വലിയ സൗന്ദര്യമത്സരങ്ങളിലൊന്നായ കുട്ടിക്യൂറ മിസ്‌ കേരള-2012 മത്സരം ഇന്നു കൊല്ലത്ത്‌. വൈകിട്ട്‌ 6.30ന്‌ തേവള്ളിയിലെ ദീ റാവീസ്‌ റിസോര്‍ട്ടില്‍ 21നു സുന്ദരികള്‍ മാറ്റുരയക്കും. ഇംപ്രസാരിയോ ഇവന്റ്‌ മാനേജ്‌മെന്റ്‌ ലിമിറ്റഡാണു സംഘാടകര്‍. കൊച്ചി, മുംബൈ, ബാംഗളൂര്‍, അഹമ്മദാബാദ്‌, ദുബായ്‌ എന്നിവിടങ്ങളില്‍ നടന്ന ഓഡിയേഷനിലൂടെ ലഭിച്ച 400 അപേക്ഷകരില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരാണ്‌ മത്സരത്തില്‍ പങ്കെടുക്കുന്നത്‌. മിഥില മോഹന്‍, രശ്‌മി നായര്‍, ശ്രുതി റാം, പി.വി.ശാരു (എല്ലാവരും ബാംഗളൂര്‍), സാനിക നമ്പായര്‍, ദീപ്‌തി സതി, ബിനുദ ശശി (എല്ലാവരും മുംബൈ), സ്വപ്‌ന നായര്‍, ഐശ്വര്യ ജോണി (ഇരുവരും അഹമ്മദാബാദ്‌), ടാനിയ സ്‌റ്റാന്‍ലി, ടാനിയ മാത്യു, മൈസാ ജോണ്‍, റോഷ്‌നി ഈപ്പന്‍ (എല്ലാവരും ദുബൈ), ഋതു ജോസ്‌, ചാന്ദ്‌നി ജ്ഞാനചന്ദ്രന്‍, , ധന്യ ഉണ്ണികൃഷ്‌ണന്‍, എം ശ്രീലക്ഷമി, പൂജ ശശിധരന്‍, ദീപ്‌തി നായര്‍, അലീന കാതറിന്‍ അമോണ്‍, റീനു സണ്ണി (എല്ലാവരും കൊച്ചി) എന്നിവരാണ്‌ അന്തിമവേദിയില്‍ തിരഞ്ഞെടുക്കപ്പെട്ടത്‌. മത്സരത്തിന്റെ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത്‌ പ്രശസ്‌ത ഫാഷന്‍ കോറിയോഗ്രാഫറായ ജെസ്റ്റിന്‍ ഭട്ടാണ്‌. പ്രശസ്‌ത ഫാഷന്‍ ഡിസൈനര്‍ അഞ്‌ജു ശര്‍മയും അമൃത സലൂജയുമാണ്‌ ഷോയുടെ ഡിസൈനര്‍മാര്‍. സാരി, പാര്‍ട്ടിവെയര്‍, ഗൗണ്‍ എന്നിവയാണ്‌ ഫൈനല്‍ വേദിയിലെ റൗണ്ടുകള്‍.