Breaking News

Trending right now:
Description
 
Oct 18, 2013

മെല്‍ബണിലെകേരളപ്പിറവി ആഘോഷത്തില്‍ സുരേഷ്‌ ഗോപി മുഖ്യാതിഥി

image

മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ്‌ വിക്‌ടോറിയയുടെ നേതൃത്വത്തില്‍ കേരളപ്പിറവിയോടനുബന്ധിച്ച്‌ നടത്തപ്പെടുന്ന പൊതുപരിപാടിയും കഴിഞ്ഞ ഒരു മാസമായി നടന്നുവരുന്ന ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും നവംബര്‍ ഒന്ന്‌ വെള്ളിയാഴ്‌ച നടത്തപ്പെടുന്നു. വൈകുന്നേരം ഏഴിന്‌ ഡാന്‍ഡിനോംഗിലുള്ള ദി കാസ്റ്റില്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍താരം സുരേഷ്‌ ഗോപി പങ്കെടുക്കുന്നു.

മെല്‍ബണിലെ എല്ലാ സംഘടനകളും സഹകരിച്ചാണ്‌ മലയാളി അസോസിയേഷന്‍ വിക്‌ടോറിയ കേരളപ്പിറവി ആഘോഷിക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജി.കെ മാത്യു 043870044, തോമസ്‌ വാതപ്പള്ളി 041212600, സജി മുണ്ടയ്‌ക്കല്‍ 0435901661, ഗോപകുമാര്‍ 04302459, സന്തോഷ്‌ 0411064457. info@mavaustralia.com.au

സ്ഥലം: 61 Princess Highway Dandenog.