Breaking News

Trending right now:
Description
 
Oct 18, 2013

ഹൈഡല്‍ബര്‍ഗ്‌ മലയാളി സമാജത്തിന്റെ തിരുവോണാഘോഷം മന്ത്രി ഡോ.എം.കെ. മുനീറിനൊപ്പം

image ഹൈഡല്‍ബര്‍ഗ്‌: ഹൈഡല്‍ബര്‍ഗ്‌ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള തിരുവോണാഘോഷം ഒക്‌ടോബര്‍ 12 ശനിയാഴ്‌ച വൈകുന്നേരം 5.30ന്‌ സെന്റ്‌ മരിയന്‍ പള്ളി ഹാളില്‍ വിവിധ പരിപാടികളോടെ അരങ്ങേറി.



ആഘോഷങ്ങളിലെ വിശിഷ്‌ടാതിഥി കേരളത്തിലെ പഞ്ചായത്ത്‌, സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം.കെ. മുനീറായിരുന്നു. മന്ത്രി ഡോ. മുനീര്‍ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. ഫ്രാങ്ക്‌ഫര്‍ട്ട്‌ കേരള സമാജം പ്രസിഡന്റ്‌ കോശി മാത്യു ഇലവുങ്കല്‍ ആശംസാപ്രസംഗം നടത്തി. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സ്‌ പ്രസിഡന്റ്‌ ജോസഫ്‌ വെള്ളാപ്പള്ളില്‍ ചടങ്ങില്‍ പങ്കെടുത്തു. ഫ്രാങ്ക്‌ഫര്‍ട്ടില്‍ നടക്കുന്ന അന്താരാഷ്‌ട്ര പുസ്‌തകമേളയില്‍ പങ്കെടുക്കാനാണ്‌ മന്ത്രി ഡോ.മുനീര്‍ ജര്‍മനിയില്‍ എത്തിയത്‌.




സബീന, ജാന്‍സി, ആഷ, മായ, രമ്യ, രേഷ്‌മ എന്നിവരുടെ തിരുവാതിരനൃത്തം, സബീന, ജാന്‍സി, ആഷ, മായ, എന്നിവരുടെ ബോളിവുഡ്‌ ഡാന്‍സ്‌, കിരണ്‍രാജ്‌ അവതരിപ്പിച്ച ഓടക്കുഴല്‍ സംഗീതം, സബിനെ പുലിപ്രയുടെ ഗാനാലാപനം, സഞ്‌ജയ്‌ ഐസക്കിന്റെ ബ്രേക്ക്‌ ഡാന്‍സ്‌, അരുണ്‍ അവതരിപ്പിച്ച മിമിക്രി എന്നിവയോടൊപ്പം മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു.




വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്കുശേഷം സബീന, ആഷ, കിരണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തംബോലയില്‍ വിജയിച്ചവര്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.




സമാജം പ്രസിഡന്റ്‌ റോയി നാല്‍പതാംകളം സ്വാഗതവും ജാന്‍സി മനോജ്‌ നന്ദിയും പറഞ്ഞു. കിരണ്‍ രാജ്‌, ജാന്‍സി മനോജ്‌ വിലങ്ങുംതറ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ്‌ ചെയ്‌തു.