Breaking News

Trending right now:
Description
 
Oct 18, 2013

സാംസങ്‌ അവതരിപ്പിക്കുന്നു ഗാലക്‌സി ട്രെന്‍ഡ്‌, ഗാലക്‌സി സ്റ്റാര്‍ പ്രോ

image
ഡിജിറ്റല്‍ ടെക്‌നോളജി രംഗത്തെ മുന്‍നിരക്കാരായ സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ ഗാലക്‌സി ട്രെന്‍ഡ്‌, ഗാലക്‌സി സ്റ്റാര്‍ പ്രോ എന്നീ രണ്ട്‌ സ്‌മാര്‍ട്ട്‌ ഫോണുകള്‍ കൂടി വിപണിയിലെത്തിച്ചു. മലയാളം ഉള്‍പ്പെടെ 9 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്‌ക്കുന്ന ഈ സ്‌മാര്‍ട്ട്‌ ഫോണുകളില്‍ ആന്‍ഡ്രോയ്‌ഡ്‌ 4.1 ജെല്ലിബീന്‍ ആണ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം.


1 ജിഗാഹെര്‍ട്‌സ്‌ സിംഗിള്‍കോര്‍ പ്രോസസറും 512 എംബി റാമും ചേര്‍ന്ന്‌ മികച്ച പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കുന്ന ഡ്യൂവല്‍ സിം സ്‌മാര്‍ട്ട്‌ ഫോണാണ്‌ ഗാലക്‌സി ട്രെന്‍ഡ്‌ 4 ജിബി ഇന്റേണല്‍ മെമ്മറിയും 3 മെഗാപിക്‌സല്‍ ക്യാമറയും ഉണ്ട്‌. 3 ജി, ബ്ലുടൂത്ത്‌ വൈഫൈ, ജിപിഎസ്‌ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്‌. 8290 രൂപയാണ്‌ വില.



4 ഇഞ്ച്‌ ടച്ച്‌ സ്‌ക്രീനോടുകൂടിയ സ്‌മാര്‍ട്ട്‌ ഫോണാണ്‌ ഗാലക്‌സി സ്റ്റാര്‍ പ്രോ. 1 ജിബി പ്രൊസസര്‍, 512 എംബി റാം, 4 ജിബി ഇന്റേണല്‍ മെമ്മറി, വൈഫൈ, ബ്ലുടൂത്ത്‌്‌ മുതലായവയാണ്‌ മറ്റ്‌ പ്രത്യേകതകള്‍. 15 മണിക്കൂര്‍ വരെ ടോക്‌ടൈം നല്‍കുന്ന 1500 എംഎഎച്ച്‌ ബാറ്ററിയോടു കൂടിയ ഗാലക്‌സി സ്റ്റാര്‍ പ്രോയുടെ വില 6750 രൂപ.