Breaking News

Trending right now:
Description
 
Oct 18, 2013

മുട്ടത്ത് വര്‍ക്കിയനുസ്മരണം താമ്പായില്‍ വെള്ളിയാഴ്ച

ജയിന്‍ മാത്യു മുണ്ടയ്ക്കല്‍
image


താമ്പാ: പ്രശസ്ത മലയാള സാഹിത്യകാരനായ  മുട്ടത്തുവര്‍ക്കിയുടെ ജന്മശതാപ്തി ആഘോഷങ്ങളുടെ ഭാഗമായി ഫ്ലോറിഡയിലെ താമ്പായിലും മുട്ടത്തുവര്‍ക്കിയനുസ്മരണം നടത്തുന്നു. 2013 ഒക്ടോബര്‍ 18-നു (വെള്ളിയാഴ്ച) വൈകുന്നേരം അഞ്ചു മണിമുതല്‍ താമ്പായിലുള്ള വാല്‍റിക്കോയില്‍ വെച്ച് നടത്തുന്ന അനുസ്മരണ യോഗത്തില്‍ താമ്പായിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രമുഖ സാമൂഹിക സാംസ്കാരിക സാഹിത്യ നായകരും മുട്ടത്തുവര്‍ക്കിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്നതാണ്. 

468 വെസ്റ്റ്‌ ചെസ്റ്റെര്‍ ഹില്‍സ് ലയിന്‍, വാല്‍റിക്കോ, ഫ്ലോറിഡ - 33594 എന്നതാണ് യോഗസ്ഥലത്തിന്‍റെ മേല്‍വിലാസം.

പ്രശസ്ത മലയാള കവി ചെറിയാന്‍ കെ. ചെറിയാന്‍, അമേരിക്കയില്‍ വൈദ്യശാസ്ത്ര രംഗത്ത് പ്രഗല്‍ഭനായ ഡോ: ജോര്‍ജ്ജ് തോമസ്‌ പീടിയേക്കല്‍, പ്രശസ്ത യോഗാചാര്യനായ ഡോ: രാജന്‍ മാര്‍ക്കോസ് എന്നിവരെ പ്രസ്തുത യോഗത്തില്‍ വച്ച് ആദരിക്കുന്നതാണ്.

യു. എസ്. മലയാളി (http://usmalayali.com) നടത്തിയ ഹൈക്കു കവിതാ മല്‍സരത്തിന്‍റെ ഫലപ്രഖ്യാപനവും  വിധികര്‍ത്താവായ കവി ചെറിയാന്‍ കെ. ചെറിയാന്‍ നിര്‍വ്വഹിക്കുന്നതാണ്. മുട്ടത്തുവര്‍ക്കിയേയും മലയാള ഭാഷയേയും സ്നേഹിക്കുന്ന എല്ലാ സഹൃദയരെയും പ്രസ്തുത അനുസ്മരണ ചടങ്ങുകളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്  1-813-655-5706 or 1-813-389-3395 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.