Breaking News

Trending right now:
Description
 
Oct 18, 2013

ഷോപ്പിംങ്ങ്‌ കഴിഞ്ഞു മടങ്ങിയ 17കാരിയുടെ ബാഗില്‍ നവജാത ശിശുവിന്റെ ജഡം

image
ന്യുയോര്‍ക്ക്‌; ന്യൂയോര്‍ക്കിലെ വിക്ടോറിയ സീക്രട്ടിലെ ഹെറാള്‍ഡ്‌ സ്വകയറില്‍ ഷോപ്പിങ്ങിന്‌ എത്തിയ 17കാരികളുടെ ബാഗില്‍ നവജാതശിശുവിന്റെ ജഡം. ഷോപ്പിംങ്ങ്‌ കഴിഞ്ഞ പുറത്തു വന്ന പെണ്‍കുട്ടികളുടെ പെരുമാറ്റത്തില്‍ മോഷണ സംശയം തോന്നിയ സെക്യുരിറ്റി ജീവനക്കാരന്‍ പെണ്‍ക്കുട്ടികളുടെ ബാഗ്‌ പരിശോധിച്ചപ്പോഴാണ്‌ ജഡം കണ്ടെത്തിയത്‌. പെണ്‍ക്കുട്ടികളില്‍ ഒരാള്‍ കുഞ്ഞിന്റെ അമ്മയാവും എന്ന സാധ്യതയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വിദഗ്‌ധ പരിശോധന നടത്തി.
മരിച്ച കുഞ്ഞിന്റെ ജഡം വിദഗ്‌ധ പരിശോധനയ്‌ക്കായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ബുധനാഴ്‌ചയാണ്‌ കുഞ്ഞിനെ പ്രസവിച്ചതെന്നാണ്‌ പെണ്‍ക്കുട്ടി പോലീസ്‌ നല്‌കിയ മൊഴി.