Breaking News

Trending right now:
Description
 
Oct 18, 2013

ജനസമ്പര്‍ക്കവും തുണയായില്ല; വൃദ്ധയും കുടുംബവും വീണ്ടും പുറമ്പോക്കിലേക്ക്‌

image
കോട്ടയം; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ഘട്ട ജന സമ്പര്‍ക്ക പരിപാടി ഇന്ന്‌ ആരംഭിക്കുമ്പോള്‍ തീര്‍പ്പു കല്‌പിച്ച ഒരു കേസിന്റെ അവസ്ഥ അറിയേണ്ടതുതന്നെ.

മീനച്ചില്‍ താലുക്കിലെ കടനാട്‌ വില്ലേജിലെ നീലൂര്‍ സ്വദേശിയായ പത്മിനിക്ക്‌ പിതൃ സ്വത്തായി ലഭിച്ച എട്ടു സെന്റ്‌ ഭൂമി പുറമ്പോക്കാണെന്ന്‌ റിസര്‍വ്വേക്കാര്‍ തെറ്റായി വിവരം നല്‌കിയതാണ്‌ ഇവരുടെ ദുരിതത്തിന്‌ കാരണമായത്‌. 1980ലാണ്‌ ഇവര്‍ക്ക്‌ പിതൃസ്വത്ത്‌ ലഭിച്ചത്‌. 1966 മുതല്‍ പട്ടയമുള്ള ഈ ഭൂമിക്ക്‌ 1991 വരെ കരം അടയ്‌ക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ റി സര്‍വേയില്‍ ഈ ഭൂമി തെറ്റായി പുറമ്പോക്കെന്ന്‌ രേഖപ്പെടുത്തിയതാണ്‌ വിനയായത്‌. അന്നു മുതല്‍ സര്‍ക്കാര്‍ ഒഫീസു വഴി കേറിയിറങ്ങി നടക്കുന്ന ഇവര്‍ 2011യിലാണ്‌ സുതാര്യ കേരളം വഴി മുഖ്യമന്ത്രിക്ക്‌ പരാതി നല്‌കിയത്‌. കളക്ടര്‍ ഈ ഭൂമി പുറമ്പോക്കല്ലെന്നും റി സര്‍വ്വേ പിശകാണെന്നും വ്യക്തമാക്കി റിപ്പോര്‍ട്ട്‌ നല്‌കിയിട്ടും ഇതുവരെ പരാതിയില്‍ തീര്‍പ്പായിട്ടില്ല. ഇരുപത്തിരണ്ടു വര്‍ഷമായി നടത്തുന്ന അലച്ചില്‍ പത്മിനി ഇന്ന്‌ തുടരുകയാണ്‌. മകള്‍ ദീപയും കൊച്ചുമകള്‍ ദിവ്യയുമാണ്‌ പത്മിനിക്ക്‌ ഇപ്പോള്‍ തുണ.


ഇന്ന്‌ മുഖ്യമന്ത്രിക്ക്‌ കിട്ടിയ പരാതിയില്‍ 8457 പരാതിയും എപിഎല്‍ കാര്‍ഡുകള്‍ ബിപിഎലാക്കുവാനാണ്‌. മറ്റു പ്രധാന പരാതികള്‍ ചികിത്സസഹായം, ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം എന്നിവ ലഭിക്കാനാണ്‌. കഴിഞ്ഞ ജനസമ്പര്‍ക്കത്തില്‍പത്തുകോടി രൂപ ചിലവില്‍ ഇരുപത്‌ കോടിയാണ്‌ വിതരണ ചെയ്‌തത്‌. എന്നാല്‍ ആളും ആരവവുമില്ലാതെ ധന വകുപ്പ്‌ 200 കോടിയിലധികം ധന സഹായം വിതരണം ചെയ്‌തിരുന്നു. കിടപ്പു രോഗികള്‍ വരെ നേരിട്ടു കണ്ടാലേ സഹായം കിട്ടുയെന്ന അവസ്ഥ തികച്ചും അപമാനകരമാണ്‌. നമ്മുടെ നിയമ വ്യവസ്ഥ കുറെക്കൂടി ജനാധിപരമാക്കുവാന്‍ മുഖ്യമന്ത്രിക്ക്‌ ഈ ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്ന്‌ കരുത്ത്‌ കിട്ടട്ടെ.