Breaking News

Trending right now:
Description
 
Oct 18, 2013

വാള്‍മാര്‍ട്ട്‌ വിദേശവിനിമയ ചട്ടം ലംഘിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്‌

image ഭാരതി എന്റര്‍പ്രൈസസുമായി ചേര്‍ന്നു സൂപ്പര്‍മാര്‍ക്കറ്റ്‌ ശൃംഖല സ്ഥാപിച്ചതില്‍ യു എസ്‌. ബഹുരാഷ്‌ട്ര കമ്പനി വാള്‍മാര്‍ട്ട്‌ വിദേശവിനിമയ ചട്ടം ലംഘിച്ചിട്ടില്ലെന്നു എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ റിപ്പോര്‍ട്ട്‌. മള്‍ട്ടി ബ്രാന്‍ഡ്‌ ചില്ലറ വ്യാപാരവുമായി ബന്ധപ്പെട്ട്‌ കേന്ദ്രസര്‍ക്കാര്‍ ഈയിടെ ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ മാനേജ്‌മെന്റ്‌ ആക്‌ട്‌(ഫെമ) ഭേദഗതി ചെയ്‌തിരുന്നു. രാജ്യസഭയില്‍ സിപിഐ അംഗം എം. പി. അച്യുതന്റെ ആരോപണത്തെത്തുടര്‍ന്നാണ്‌ വാള്‍മാര്‍ട്ട്‌ ഇടപാട്‌ അന്വേഷിക്കാന്‍ പ്രധാനമന്ത്രി ഉത്തരവിട്ടത്‌. ഭാരതി എന്റര്‍പ്രൈസസിന്റെ ഉപകമ്പനിയായ സിഡാര്‍ സപ്പോര്‍ട്ട്‌ സര്‍വീസസിന്റെ കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ 10 കോടി ഡോളറിനു വാങ്ങി വാള്‍മാര്‍ട്ട്‌ പിന്‍വാതിലിലൂടെ ഇന്ത്യയുടെ ചില്ലറവ്യാപാര വിപണിയില്‍ കടക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. അന്വേഷണം മുന്നോട്ടുകൊണ്ടുപാകുന്നതില്‍ അടിസ്ഥാന കാരണം കാണുന്നില്ലെന്നും ഇനി റിസര്‍വ്‌ ബാങ്ക്‌ ഉത്തരവ്‌ ആവശ്യമാണെന്നും ഡയറക്‌ടറേറ്റ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.