Breaking News

Trending right now:
Description
 
Oct 19, 2012

മിഷനറി ചൈതന്യം വീണ്ടെടുക്കണമെന്നു കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ

image വത്തിക്കാന്‍സിറ്റി: സഭയുടെ മിഷനറി ചൈതന്യം വീണ്ടെടുക്കണമെന്നു കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ. ബിഷപ്‌സ്‌ സിനഡിലെ പ്രസംഗത്തിലാണ്‌ റാഞ്ചി ആര്‍ച്ച്‌ബിഷപ്‌ ഇതു നിര്‍ദേശിച്ചത്‌. സന്യാസസമൂഹങ്ങള്‍ സുവിശേഷപ്രഘോഷണം എന്നത്‌ വീണ്ടും മുഖ്യദൗത്യമായി കണക്കാക്കണം. മനുഷ്യരുടെ ഭൗതികക്ഷേമത്തിനുള്ള കാര്യങ്ങളിലേക്കു സന്യാസസമൂഹങ്ങളുടെ പ്രവര്‍ത്തനം ഒതുങ്ങരുതെന്നും കര്‍ദിനാള്‍ ടോപ്പോ നിര്‍ദേശിച്ചു. ജനതകളെ വീണ്ടും സുവിശേഷവത്‌കരിക്കുന്നതിനു പുതിയ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കണമെന്നു കൊല്ലം ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക അനുരൂപണങ്ങള്‍ പ്രോത്സാ ഹിപ്പിക്കപ്പെടണം. സുവിശേഷമൂല്യങ്ങളുടെ പ്രേഷണത്തിനു മാധ്യമങ്ങളെ കൂടുതല്‍ ഉപയോഗിക്കണമെന്നും ഡോ. റോമന്‍ നിര്‍ദേശിച്ചു. നവസുവിശേഷവത്‌കരണത്തിനു നാലു കാര്യങ്ങളില്‍ ഊന്നല്‍ നല്‍കണമെന്നു സിനഡിനെ അഭിസംബോധന ചെയ്‌ത ജീസസ്‌ യൂത്ത്‌ ഡയറക്‌ടര്‍ മനോജ്‌ സണ്ണി പറഞ്ഞു. അല്‌മായ പങ്കാളിത്തത്തിന്റെ പ്രാമുഖ്യം, ഏഷ്യയിലേക്കു ശ്രദ്ധ ഊന്നേണ്ടതിന്റെ ആവശ്യകത, യുവപ്രേഷിതരെ രൂപപ്പെടുത്തേണ്‌ടതിന്റെ അനിവാര്യത, അല്‌മായ പ്രേഷിതസംഘങ്ങളുടെ ഉദയം എന്നിവയാണ്‌ ഈ നാലു കാര്യങ്ങള്‍. ലോകജനസംഖ്യയില്‍ 300 കോടിപ്പേര്‍ 25 വയസിനു താഴെയാണെന്ന വസ്‌തുത യുവപ്രേഷിതരെ സജ്ജീകരിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നു. പ്രേഷിതദൗത്യവുമായി മുന്നോട്ടുവരുന്ന അല്‌മായ സംഘങ്ങള്‍ക്കു സഭ അംഗീകാരവും പ്രോത്സാഹനവും നല്‍കണമെന്നും മനോജ്‌ സണ്ണി അഭ്യര്‍ഥിച്ചു. ഒക്‌ടോബര്‍ ഏഴിന്‌ ആരംഭിച്ച സിനഡ്‌ 27-നു സമാപിക്കും.