Breaking News

Trending right now:
Description
 
Oct 16, 2013

വിയന്നയില്‍ കൊരട്ടിമുത്തിയുടെ തിരുനാള്‍ ആഘോഷിച്ചു

Jackson pullely
image വിയന്ന: വിയന്നയിലെ മരിയന്‍ ലൂര്‍ദ്‌ പള്ളിയില്‍ പരി. ദൈവമാതാവിന്റെ ഭക്തരുടെ നേതൃത്വത്തില്‍ കൊരട്ടിമുത്തിയുടെ തിരുനാള്‍ ആഘോഷിച്ചു. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ ആരംഭിച്ച തിരുനാള്‍ ആഘോഷങ്ങള്‍ക്കു ഇന്ത്യന്‍ കാത്തലിക്‌ കമ്മ്യൂണിറ്റിയുടെ ചാപ്ലെയിന്‍ ഫാ. തോമസ്‌ തണ്ടപ്പള്ളി നേതൃത്വം നല്‍കി. ഫാ. റോജര്‍ വാഴപ്പള്ളി തിരുനാള്‍ കുര്‍ബാനയ്‌ക്ക്‌ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. തോമസ്‌ കൊച്ചുച്ചിറ, ഫാ. ജോസ്‌ ചക്കാലക്കല്‍, ഫാ. തോമസ്‌ പ്രശോഭ്‌, ഫാ. ഡേവിസ്‌ കളപ്പുരക്കല്‍, ഫാ. വിത്സണ്‍ ടി. ഏബ്രഹാം, ഫാ. ജോയി പ്ലാന്തോട്ടത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. ജോയല്‍ കോയിക്കര സുവിശേഷ പ്രഘോഷണം നടത്തി. വി. കുര്‍ബാനക്കുശേഷം നഗര പ്രദക്ഷിണം നടന്നു. പൂവന്‍പഴ നേര്‍ച്ച തിരുനാളിന്റെ പ്രത്യേകതയായിരുന്നു. 

 

അടുത്ത വര്‍ഷം ഓഗസ്‌റ്റ്‌ 11-ന്‌ തിരുനാള്‍ ആഘോഷിക്കുന്നതാണെന്ന്‌ സംഘാടകര്‍ അറിയിച്ചു.

തിരുനാള്‍ ആഘോഷത്തില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിച്ച ഏവര്‍ക്കും ഫാ. തോമസ്‌ താണ്ടപ്പള്ളി നന്ദി പറഞ്ഞു.