Breaking News

Trending right now:
Description
 
Oct 16, 2013

ടൗണ്‍സ്‌വില്‍ മലയാളി അസോസിയേഷന്‍ വിദ്യാരംഭം കുറിച്ചു

George Thomas
image

ടൗണ്‍സ്‌വില്‍: മലയാളി അസോസിയേഷന്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ ടൗണ്‍സ്‌ വില്ലിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കുരുന്നുകള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിദ്യാരംഭം കുറിച്ചു.

ചടങ്ങ്‌ ഫാ. തോമസ്‌ പുളിക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. കവി കാളിയാംപുഴ ആദ്യാക്ഷരം കുറിക്കുന്നതിന്‌ നേതൃത്വം വഹിച്ചു. പ്രസിഡന്റ്‌ ബിജു അക്കാംപറമ്പിലിന്റെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങള്‍ വിവിധ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത്‌ പരിപാടികള്‍ക്ക്‌ വിജയാവസാനം കുറിച്ചു.