Breaking News

Trending right now:
Description
 
Oct 16, 2013

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക്‌ കുറയുമെന്ന്‌ ലോകബാങ്ക്‌

image
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക്‌ കുറയുമെന്ന്‌ ലോകബാങ്ക്‌. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ നേരത്തെ കരുതിയിരുന്ന 6.1 ശതമാനത്തില്‍ നിന്ന്‌ 4.7 ശതമാനമായി വളര്‍ച്ചാ നിരക്ക്‌ കുറയുമെന്നാണ്‌ ലോകബാങ്ക്‌ ഇന്ത്യന്‍ സാമ്പത്തിക മേഖലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്‌.

നിര്‍മാണ മേഖലയിലെയും നിക്ഷേപമേഖലയിലും മാന്ദ്യവും വ്യവസായ രംഗത്തെ പ്രതികൂല സാഹചര്യവും കണക്കിലെടുത്താണ്‌ വളര്‍ച്ചാ നിരക്ക്‌ കുറയുമെന്ന്‌ ലോകബാങ്ക്‌ പ്രവചിച്ചിരിക്കുന്നത്‌. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലും നാണയപ്പെരുപ്പ നിരക്കിലെ അസ്ഥിരതയും കറന്റ്‌ അക്കൗണ്ട്‌്‌ ഡെഫിസിറ്റും രാജ്യത്തെ സാമ്പത്തിക മേഖലയ്‌ക്ക്‌ തിരിച്ചടിയാകുമെന്നും ലോകബാങ്ക്‌ ചൂണ്ടിക്കാട്ടി.