Breaking News

Trending right now:
Description
 
Oct 19, 2012

ഒക്ടോബര്‍ 31ന്‌ കോര്‍ക്ക്‌ സീറോ മലബാര്‍ കമ്മ്യൂണിറ്റി ജപമാല സമാപിക്കുന്നു

image കോര്‍ക്ക്‌: കോര്‍ക്ക്‌ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള ജപമാലയുടെ ഒക്ടോബര്‍ 31ാം തീയതി ബുധനാഴ്‌ച്ച സമാപിക്കുകയാണ്‌. വൈകുന്നേരം ആറ്‌ മണിക്ക്‌ വില്‍ട്ടണിലെ സെന്റ്‌ ജോസഫ്‌ പള്ളിയില്‍വച്ചാണ്‌ സമാപനം. ഒക്ടോബര്‍ 1ാം തീയതി മുതല്‍ വിവിധ ഭവനങ്ങളില്‍ നടത്തി വന്ന ജപമാലയുടെ സമാപനദിവസമായ ഒക്ടോബര്‍ 31ാം തീയതി വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ച്‌ ഇരുപതോളം ഭാഷകളില്‍ ജപമാല അര്‍പ്പിക്കും. തുടര്‍ന്ന്‌ നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും.