Breaking News

Trending right now:
Description
 
Oct 15, 2013

ബാറ്റിംഗ്‌ വെടിക്കെട്ടിന്‌ കൊട്ടിക്കലാശം, നവംബര്‍ പതിന്നാലിനായി വാങ്കഡെ കാത്തിരിക്കുന്നു

വെസ്റ്റ്‌ ഇന്‍ഡീസ്‌, ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനമത്സരം കൊച്ചിയില്‍
image ചരിത്രം കുറിക്കുന്ന ആ മത്സരത്തിനായി വാങ്കഡെ സ്റ്റേഡിയവും ക്രിക്കറ്റ്‌ പ്രേമികളും കാത്തിരിക്കുകയാണ്‌. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഇരുന്നൂറാം ടെസ്റ്റ്‌ ക്രിക്കറ്റ്‌ മത്സരവും അവസാനത്തെ മത്സരവും വാങ്കഡെ സ്റ്റേഡിയത്തില്‍തന്നെ ആയിരിക്കുമെന്ന കാര്യം ഉറപ്പായി. വെസ്റ്റ്‌ ഇന്‍ഡീസിനെതിരേയാകും സച്ചിന്‍ മത്സരിക്കുക. പതിന്നാലു മുതല്‍ പതിനെട്ടു വരെയാണ്‌ മത്സരങ്ങള്‍.

അവസാന മത്സരം ഹോം ഗ്രൗണ്ടായ വാങ്കഡെയില്‍ വേണമെന്നത്‌ സച്ചിന്റെ ആഗ്രഹമായിരുന്നു. ഇക്കാര്യം ബിസിസിഐ അംഗീകരിച്ചു. സച്ചിന്റെ വിടവാങ്ങല്‍ മത്സരത്തിനു വേദിയാകണമെന്ന്‌ വിവിധ സംസ്ഥാനങ്ങള്‍ ആഗ്രഹിക്കുകയും ചരടുവലി നടത്തുകയും ചെയ്‌തിരുന്നു. എങ്കിലും മാസ്‌റ്റര്‍ ബ്ലാസ്‌റ്ററുടെ ആഗ്രഹത്തിന്‌ ബിസിസിഐ വഴങ്ങിക്കൊടുത്തു. ഇതോടൊപ്പം പ്രത്യേക ചടങ്ങും സംഘടിപ്പിച്ചേക്കും.

വെസ്റ്റ്‌ ഇന്‍ഡീസ്‌, ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനമത്സരം കൊച്ചിയില്‍ ആയിരിക്കും നടത്തുക. നവംബര്‍ 21-നാണ്‌ കൊച്ചിയിലെ മത്സരം.