Breaking News

Trending right now:
Description
 
Oct 15, 2013

ന്യൂനപക്ഷ വകുപ്പ്‌ ക്രൈസ്‌തവരോട്‌ വിവേചനം കാട്ടുന്നുവെന്ന്‌

അഡ്വ.വി.സി.സെബാസ്റ്റ്യന്‍, സെക്രട്ടറി സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍.
image കേരളത്തിലെ ആകെ ജനസംഖ്യയുടെ 24.7 ശതമാനമുള്ള മുസ്ലീം വിഭാഗത്തിന് 84.14% പ്രമോട്ടര്‍മാര്‍. 19.02 ശതമാനമുള്ള ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് 15.83% പ്രമോട്ടര്‍മാര്‍.>
വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം 903 ന്യൂനപക്ഷ പ്രമോട്ടര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. സമുദായം തിരിച്ചു വ്യക്തമാക്കിയാല്‍ 760 പേര്‍ മുസ്ലീം സമുദായത്തില്‍ നിന്നും 143 പേര്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും. ശതമാനക്കണക്കില്‍ പറഞ്ഞാല്‍ കേരളത്തിലെ ആകെ ജനസംഖ്യയുടെ 24.7ശതമാനമുള്ള മുസ്ലീം വിഭാഗത്തിന് 84.14% പ്രമോട്ടര്‍മാര്‍. ആകെ ജനസംഖ്യയുടെ 19.02 ശതമാനമുള്ള ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് 15.83% പ്രമോട്ടര്‍മാര്‍. ഇതിനെ ആര്‍ക്ക് ന്യായീകരിക്കാനാവും? ജനസംഖ്യാനുപാതികമായി വിലയിരുത്തിയാല്‍ 1000 പ്രമോട്ടര്‍മാരെ നിയമിക്കുന്പോള്‍ 560 പേര്‍ മുസ്ലീം വിഭാഗവും 440 പേര്‍ ക്രൈസ്തവ വിഭാഗവും എന്നതാണ് അര്‍ഹതപ്പെട്ടത്. 103 പേര്‍ മാത്രമായി ക്രൈസ്തവ ന്യൂനപക്ഷത്തെ സകല നിയമന മാനദണ്ഡങ്ങളും അട്ടിമറിച്ച് അവഗണിച്ച ക്രൂരനടപടിയില്‍ നിന്നു സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. .

ഇതരവിശദാംശങ്ങളുമാണ് മേലുദ്ധരിച്ച വിവരണങ്ങള്‍ക്കുള്ള അടിസ്ഥാനം. സര്‍ക്കാരിന്‍റെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ക്ക് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി അര്‍ഹതയുണ്ട്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അതു ലഭിക്കണം. പക്ഷേ ഇവിടെയിതാ ക്ഷേമങ്ങള്‍ മുഴുവന്‍ ഒരു വിഭാഗത്തിനും.