Breaking News

Trending right now:
Description
 
Oct 15, 2013

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍...

image രക്തക്കുഴലുകള്‍ക്കകത്ത്‌ രക്തം ചെലുത്തുന്ന മര്‍ദ്ദമാണ്‌ രക്തസമ്മര്‍ദ്ദം ഹൃദയം രക്തം പമ്പ്‌ ചെയ്യുമ്പോഴാണ്‌ മര്‍ദ്ദം അനുഭവപ്പെടുന്നത്‌. ഹൃദയസ്‌പന്ദനത്തിന്‌ രണ്ട്‌ ഘട്ടങ്ങളുണ്ട്‌. സങ്കോചവും വികാസവും. ഹൃദയം സങ്കോചിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം ഉയരുകയും ഹൃദയം വികസിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം താഴുകയും ചെയ്യും. ഹൃദയസങ്കോചം ആരംഭിക്കുന്ന സമയത്തുള്ള രക്തസമ്മര്‍ദ്ദമാണ്‌ സിറ്റ്‌റോളിക്‌ പ്രഷര്‍. ഹൃദയം വികസിച്ചു തുടങ്ങിയ ശേഷമുള്ള മര്‍ദ്ദമാണ്‌ ഡയസ്റ്റോളിക്‌ പ്രഷര്‍. രക്തസമ്മര്‍ദ്ദം സ്ഥിരമായി കൂടിയിരിക്കുകയാണെങ്കില്‍ രക്താതിസമ്മര്‍ദ്ദം എന്ന രോഗാവസ്ഥയാണെന്നു പറയാം. പ്രമേഹ രോഗികളില്‍ രക്തസമ്മര്‍ദ്ദം 130/80 ആണ്‌ വേണ്ടത്‌. സാഹചര്യങ്ങളനുസരിച്ച്‌ സമ്മര്‍ദ്ദം വ്യത്യസ്‌തമായിരിക്കും. ദേഷ്യം, പേടി, തുടങ്ങിയ വികാരങ്ങള്‍ക്ക്‌ അടിമപ്പെടുമ്പോള്‍ സമ്മര്‍ദ്ദം ഉയരാന്‍ ഇടയുണ്ട്‌. ഹോര്‍മോണുകളുടെ മാറ്റവും രക്തസമ്മര്‍ദ്ദത്തെ ബാധിക്കും. പാരമ്പര്യ ജീവിതസാഹര്യങ്ങള്‍ ആഹാരരീതിയിലെ വ്യതിയാനങ്ങള്‍, മാനസികപിരിമുറുക്കം, പൊണ്ണത്തടി, പുകവലി, മദ്യപാനം, തുടങ്ങിയവയാണ്‌ രക്താതിസമ്മര്‍ദ്ദം ഉണ്ടാക്കാനിടയുള്ള ഘടകങ്ങള്‍. ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പരിധി വരെ രക്താതിസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കാം. ഉള്ളവര്‍ക്കാകട്ടെ നിയന്ത്രിച്ചു നിര്‍ത്താനും സാധിക്കും. പുകവലിയും മദ്യപാനവും പൂര്‍ണമായും ഉപേക്ഷിക്കണം. മാനസിക പിരിമുറുക്കം ഒഴിവാക്കണം. വിശ്രമത്തിനും കളികള്‍ക്കും സമയം കണ്ടെത്തുക. യോഗ, ധ്യാനം എന്നിവ ശീലമാക്കുന്നതും നല്ലതാണ്‌.