Breaking News

Trending right now:
Description
 
Oct 15, 2013

ശൈശവ വിവാഹത്തിന്‌ എതിരായ യുഎന്‍ പ്രമേയത്തില്‍ ഇന്ത്യ ഒപ്പിടില്ല

image ശൈശവ വിവാഹത്തെ എതിര്‍ക്കുന്ന യുണൈറ്റഡ്‌ നേഷന്‍സിന്റെ പ്രമേയത്തില്‍ ഇന്ത്യ ഒപ്പിടില്ല. യോഗത്തില്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്ത ഇന്ത്യ ഒരുതരത്തിലും അനുകൂലിക്കില്ലന്നും വ്യക്തമാക്കി. ശൈശവവിവാഹത്തിനെതിരേ ആഗോളതലത്തില്‍ കൂട്ടായ്‌മ ഉയരുമ്പോഴാണ്‌ അനുകൂലിക്കുന്ന നിലപാടുമായി ഇന്ത്യ എത്തിയത്‌. ശൈശവവിവാഹത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത രാജ്യമാണ്‌ ഇന്ത്യ. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പടെ 107 രാജ്യങ്ങള്‍ യുഎന്‍ പ്രമേയത്തെ അനുകൂലിച്ചു. പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹത്തെ എതിര്‍ക്കുക യെന്നതാണ്‌ യുഎന്‍ പ്രമേയത്തിന്റെ മുഖ്യലക്ഷ്യം. ബലം പ്രയോഗിച്ചുള്ള വിവാഹത്തെയും പ്രമേയം എതിര്‍ക്കുന്നു. ആഗോളത ലത്തില്‍ പരക്കെഅംഗീകാരം ലഭിച്ച പ്രമേയത്തെ എതിര്‍ക്കുന്ന ഇന്ത്യയുടെ സമീപനം വിമര്‍ശനങ്ങള്‍ക്ക്‌ ഇടയാക്കുമെന്ന്‌ ഉറപ്പാണ്‌.