Breaking News

Trending right now:
Description
 
Oct 14, 2013

ഇളവുകാലം അവസാനിക്കാന്‍ ഇനി സൗദിയില്‍ 21 നാള്‍ മാത്രം

image
റിയാദ്‌: അബ്ദുല്ല രാജാവ്‌ പ്രഖ്യപിച്ച ഇളവുകാലം അവസാനിക്കാന്‍ ഇനി 21 നാള്‍ മാത്രം ബാക്കി. തൊഴില്‍ മന്ത്രാലയം നല്‌കുന്ന കണക്കുകള്‍ പ്രകാരം 2,60,000 പേര്‍ സൗദി വിട്ടു പോകേണ്ടി വരും. അതില്‍ ഒരാഴ്‌ചകാലം ബലിപ്പെരുന്നാളിന്റെ അവധിയുമാണ്‌. പുതിയ ഹിജ്‌റ വര്‍ഷം ആരംഭിക്കുന്നതോടെ തൊഴില്‍ പരിശോധന കര്‍ക്കശമാക്കാനാണ്‌ നിര്‍ദ്ദേശം.
2013 ഏപ്രില്‍ ആറിനാണ്‌ സൗദി രാജാവ്‌ മൂന്നു മാസത്തെ ഇളവു പ്രഖ്യാപിച്ചത്‌.
ഈ കാലയളവില്‍ ദശലക്ഷക്കണക്കിന്‌ പേര്‍ക്ക്‌ നിയമവിധേയമായ തൊഴിലാളികളാകുവാന്‍ സാധിച്ചിരുന്നു.എന്നാല്‍ ഇനിയും രേഖ ശരിയാകാത്ത 2,60,000 പേര്‍ സൗദിയില്‍ ഉണ്ടെന്നാണ്‌ മന്ത്രാലയം പറയുന്നത്‌. ഇതില്‍ 12,000 പേരുടെ ഇഖാമ കാലാവധി തീര്‍ന്നതാണ്‌.
കൂടാതെ 63000പേര്‍സ്‌പോണ്‍സര്‍മാരുടെ കീഴില്‍ അല്ല ജോലി ചെയ്യുന്നത്‌. സൗദിയില്‍ ഇപ്പോഴും നിയമ വിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുണ്ട്‌. രണ്ടു ലക്ഷം സ്ഥാപനങ്ങള്‍ നിയമവിധേയമല്ലെന്നാണ്‌ തൊഴില്‍ മന്ത്രാലയം നല്‌കുന്ന കണക്ക്‌.