Breaking News

Trending right now:
Description
 
Oct 14, 2013

ധനകാര്യ മന്ത്രി കെ.എം മാണിക്ക്‌ ഒ.ഐ.സി.സി ദമ്മാം സോണ്‍ കമിറ്റി നിവേദനം നല്‌കി

ബിജു കല്ലുമല, ജനറൽ സെക്രെട്ടറി
image
 ദമ്മാം ; സ്വകാര്യസന്ദർശനത്തിനായി ദമ്മാമിൽ എത്തിയ ധനകാര്യ വകുപ്പ് മന്ത്രി കെ എം മാണിക്ക് ഓ ഐ സി സി ദമ്മാം സോണ്‍ കമ്മിറ്റി നിവേദനം നല്കി.പ്രവാസികളുടെ മക്കൾക്ക്‌ ഉന്നത പഠനത്തിനു ഏർപ്പെടുത്തിയിരിക്കുന്ന അമിതമായ ഫീസ്‌ പിൻവലിക്കണമെന്നും , പ്രവാസിപുനരധിവാസ പാക്കേജുകൾക്കായി കൂടുതൽ തുക ബഡ്ജ റ്റിൽ വകയിരുത്തണമെന്നും  , .പ്രവാസി ബാങ്ക് ആരംഭിക്കുവാൻ അടിയന്തിര നടപടികൾസ്വീകരിക്കണ മെന്നും ഓ ഐ സി സി ആവിശ്യപെട്ടു  ,


പ്രവാസി പുനരധിവാസ നിർദ്ദേശങ്ങൾ അടങ്ങിയ വിശധമായ പഠന റിപ്പോർട്ട്  ഡിസംബറിൽ മന്ത്രിക്കു കൈമാറും , ഡിസംബറിൽ ഒഐ സി സി നേതാക്കളുമായി പ്രവാസികാര്യ വകുപ്പ് മന്ത്രി കെ സി ജോസഫിന്റെ സാനിധ്യത്തിൽ തിരുവനന്തപുരത്ത് ചർച്ച നടത്താമെന്നും കെ എം മാണി ഓ ഐ സി സി നേതാക്കൾക്ക് ഉറപ്പു നല്കി , ഓ ഐ സി സി ദമ്മാം സോണ്‍  നേതാക്കളായ സി.അബ്ദുൾ ഹമീദ് , ബിജു കല്ലുമല ,സുരേഷ് കുന്നം, മാത്യു ജൊസഫ് ,ഹമീദ് ചാലിൽ , രമേശ്‌ പാലക്കാട് ,സന്തോഷ്‌ വിളയിൽ ,നൈസാംകോട്ടയം , ജഗിമോൻ ജൊസഫ്,നൌഷാദ് തഴവ ,പ്രസാദ് ഇടുക്കി ,,സുമേഷ് കാട്ടിൽ ,രഫീഖ് കൂട്ടിലങ്ങാടി , രാജു പള്ളിയത്ത്,ബിനു പുരുഷോത്തമൻ ,ബിനു ആന്റണി ,എന്നിവർ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ഓ ഐ സി സി ദമ്മാം സോണ്‍ നേതാക്കൾ  വിവിധ പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്തു,ഓ ഐ സി സി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സോണ്‍ എക്സിക്യൂട്ടീവ് മെമ്പറും ജില്ലാരക്ഷാധികാരിയുമായ ജഗിമോൻ ജൊസഫ് മന്ത്രിക്കു സമർപ്പിച്ചു .