Breaking News

Trending right now:
Description
 
Oct 14, 2013

ന്യൂസിലന്‍ഡില്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്ക്‌ പാര്‍ട്ട്‌ടൈം ജോലി ഉദാരമാക്കും , പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ അടുത്ത അക്കാദമിക്‌ വര്‍ഷത്തില്‍

വിനോദ്‌ മത്തായി
image
ന്യൂസിലന്‍ഡില്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തിനൊപ്പം ജോലിയും ചെയ്യാന്‍ അനുമതി നല്‌കുന്നത്‌ കൂടുതല്‍ ഉദാരമാക്കും. ഇതുവഴി ന്യൂസിലന്‍ഡ്‌ സമ്പദ്‌ വ്യവസ്ഥയ്‌ക്ക്‌ 2.6 ബില്യണ്‍ ന്യൂസിലന്‍ഡ്‌ ഡോളറിന്റെ അധിക വരുമാനമുണ്ടാകുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. 2014 ജനുവരി മുതലായിരിക്കും പുതിയ നിയമപരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരിക. 

ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പാര്‍ട്ട്‌ ടൈമായി ജോലി ചെയ്യാന്‍ അനുമതി നല്‌കുമെന്നതാണ്‌ പ്രധാന മാറ്റങ്ങളിലൊന്ന്‌. ഒരു അക്കാദമിക്‌ വര്‍ഷമോ അതില്‍ കൂടുതലോ പഠനകാലാവധിയുള്ള ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്‌ ഷെഡ്യൂള്‍ഡ്‌ അവധി ദിവസങ്ങളില്‍ ജോലി ചെയ്യാന്‍ കഴിയും. അതായത്‌ സെമസ്‌റ്റര്‍ ബ്രേയ്‌ക്കുകളിലും മറ്റും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക്‌ ജോലി ചെയ്യുന്നതിന്‌ നിയമം അനുവദിക്കും. ഇന്റര്‍നാഷണല്‍ പിഎച്ച്‌ ഡി, മാസ്റ്റേഴ്‌സ്‌ ബൈ റിസര്‍ച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ജോലി ചെയ്യുന്നതിന്‌ പരിധിയില്ല.

കോഴ്‌സുകളുടെ കുറഞ്ഞ കാലാവധി ആറു മാസത്തില്‍നിന്ന്‌ 14 ആഴ്‌ചകളായി ചുരുക്കും. അതായത്‌ 14 ആഴ്‌ചകള്‍ ദൈര്‍ധ്യമുള്ള കോഴ്‌സുകളില്‍ ചേരുന്നവര്‍ക്ക്‌ പാര്‍ട്ട്‌ ടൈമായി ജോലി നോക്കാം. ഭാഷാസ്വാധീനം തെളിയിക്കണമെന്ന വ്യവസ്ഥ എടുത്തുകളയും. കാറ്റഗറി 4-ല്‍ എന്‍റോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഇനി മുതല്‍ ഇമിഗ്രേഷന്‍ ന്യൂസിലന്‍ഡ്‌ വിസ നല്‌കില്ല. എന്നാല്‍, നിലവില്‍ കാറ്റഗറി 4-ല്‍ എന്‍ റോള്‍ ചെയ്‌തവര്‍ക്ക്‌ തുടര്‍ന്നു പഠിക്കാം.
 എന്ന വെബ്‌സൈറ്റില്‍ നിന്ന്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.