Breaking News

Trending right now:
Description
 
Oct 19, 2012

വിഷ്‌ണുനാഥിന്റേത്‌ മുസ്ലീം പ്രീണനം: ശശികല ടീച്ചര്‍

image ബാലഗോകുലം വര്‍ഗീയസംഘടനയാണെന്ന പിസി വിഷ്‌ണുനാഥിന്റെ ആരോപണം മുസ്ലീംലീഗിനെ പ്രീണിപ്പിക്കാനെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ കെ.പി. ശശികല ടീച്ചര്‍.

മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവ വോട്ടുകള്‍ വാങ്ങി ജയിച്ച വിഷ്‌ണുനാഥ്‌ ജയിച്ച ഉടനെ ആദ്യം ചെയ്‌തത്‌ എന്‍എസ്‌എസിനെ തള്ളിപറയുകയായിരുന്നു.

മുസ്ലീം ലീഗിന്റെ ഭരണ വണ്ടിയിലെ വെറും യാത്രക്കാര്‍ മാത്രമാണ്‌ കോണ്‍ഗ്രസുകാരെന്നും ശശികല ടീച്ചര്‍ കുറ്റപ്പെടുത്തി. സംഘടനാപരമായി ഏറെ പ്രതിസന്ധി അനിഭവിക്കുന്ന കോണ്‍ഗ്രസ്‌ വിവാദങ്ങള്‍ സൃഷ്ടിച്ച്‌ മാധ്യമ ശ്രദ്ധ നേടാനാണ്‌ ഇത്തരം അപക്വമായ ആരോപണങ്ങള്‍ ബാലഗോകുലത്തിനെതിരെ ഉന്നയിച്ചതെന്നും അവര്‍ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.

ഇന്ന്‌ കേരളത്തില്‍ നടമാടുന്നത്‌ മുസ്ലീംലീഗിന്റെ ധാര്‍ഷ്ട്യമാണെന്നും ഇതിനെതിരെ ഹൈന്ദവ ഐക്യം കേരളത്തില്‍ രൂപപ്പെട്ടു വരുന്നതായും ടീച്ചര്‍ പറഞ്ഞു. ന്യൂനപക്ഷത്തിന്റെ പേരു പറഞ്ഞ്‌ ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഒരു ഭരണ രീതിയാണ്‌ കേരളത്തില്‍ ഇപ്പോള്‍ നിലവില്‍ ഉള്ളതെന്നും അവര്‍ കുറ്റപ്പെടുത്തി.

ഇന്ന്‌ കേരളത്തില്‍ കാണുന്ന സാമുദായിക ഐക്യവും ശാന്തതയും പുറമേ മാത്രമേയുള്ളുവെന്നും വര്‍ഗീയ ശക്തികളുടെയും തീവ്രവാദപ്രസ്ഥാനങ്ങളുടെയും ഈറ്റില്ലമായി കേരളം മാറികൊണ്ടിരിക്കുകയാണെന്നും ടീച്ചര്‍ പറഞ്ഞു. വോട്ട്‌ ബാങ്ക്‌ പ്രീണന രാഷ്ട്രീയം മൂലം കേരളത്തില്‍ ഇത്തരം തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഭരണാധികാരിക്ക്‌ സാധിക്കുന്നില്ലന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദു ഏകീകരണം സിപിഎമ്മിന്‌ ഗുണം ചെയ്യും: ശശികല ടീച്ചര്‍ (കേരള പേജ്‌ വായിക്കുക)

ന്യുനപക്ഷ മതങ്ങളുടെ മതമാറ്റരീതി മനുഷ്യവകാശ ലംഘനം (കേരള പേജ്‌ വായിക്കുക)