Breaking News

Trending right now:
Description
 
Oct 13, 2013

മാപ്പുപറയില്ലെന്ന്‌ ദേശീയ താരം ജ്വാല ഗുട്ട

image തനിക്കെതിരായ അച്ചടക്ക നടപടികളുമായി മുന്നോട്ടുപോകുന്ന ബാഡ്‌മിന്റണ്‍ അസോസിയേഷനോട്‌ മാപ്പുപറയില്ലെന്ന്‌ ദേശീയ താരം ജ്വാല ഗുട്ട വ്യക്തമാക്കി. താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അസോസിയേഷന്‍ കളിക്കാരെ സംരക്ഷിക്കാനാണ്‌ നോക്കേണ്ടത്‌. അല്ലാതെ അവരെ കുഴപ്പത്തില്‍ ചാടിക്കുകയല്ല വേണ്ടത്‌. ദിവസവും എട്ടു മണിക്കൂറോളം പരിശീലനം നടത്തുന്ന ഒരു കളിക്കാരിയാണ്‌ താന്‍. എന്തുകൊണ്ടാണ്‌ അസോസിയേഷന്‍ താനുമായി ഭിന്നതയിലായതെന്ന്‌ അറിയില്ല. കളിയെ താന്‍ സ്‌നേഹിക്കുന്നതായും ആഗ്രഹിക്കുന്നിടത്തോളം കളിക്കളത്തില്‍ തുടരുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ ലീഗിനിടെയുണ്ടായ പ്രശ്‌നങ്ങളുടെ പേരിലായിരുന്നു ജ്വാല ഗുട്ടയ്‌ക്കെതിരേ അസോസിയേഷന്‍ വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌. ഐബിഎലില്‍ ഡല്‍ഹി സ്‌മാഷേഴ്‌സ്‌ താരമായ ജ്വാല മത്സരത്തിനിറങ്ങാന്‍ വിസമ്മതിച്ചെന്നും സഹതാരങ്ങളെ കളിക്കാന്‍ അനുവദിച്ചില്ലെന്നുമുള്ള ഗുരുതരമായ ചട്ടലംഘനമാണ്‌ അസോസിയേഷന്‍ ഉന്നയിച്ചിരുന്നത്‌. എന്നാല്‍ ജ്വാല നല്‍കിയ ഹര്‍ജിയില്‍ വിലക്ക്‌ ഡല്‍ഹി ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്‌.