Breaking News

Trending right now:
Description
 
Oct 13, 2013

കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ ഇന്ന്‌ വിശ്വാസസംഗമം; പോലീസ്‌ കനത്ത ജാഗ്രതയില്‍

image കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ പ്രാര്‍ത്ഥനായജ്ഞം നടത്തുന്ന ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയ്‌ക്ക്‌ പിന്തുണ അര്‍പ്പിച്ചുകൊണ്ട്‌ ഇന്ന്‌ പതിനായിരക്കണക്കിന്‌ വിശ്വാസികള്‍ തടിച്ചുകൂടും. വൈകുന്നേരം നാലിനാണ്‌ ഐക്യദാര്‍ഢ്യ സമ്മേളനം. 

എല്ലാ പള്ളികളില്‍നിന്നും വിശ്വാസികള്‍ എത്തിച്ചേരാനാണ്‌ നിര്‍ദ്ദേശം നല്‌കിയിരിക്കുന്നത്‌. കുടുംബയൂണിറ്റുകള്‍, അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി, യൂത്ത്‌ അസോസിയേഷന്‍, കേഫാ, മര്‍ത്തമറിയം, വനിതാ സമാജം, സണ്‍ഡേ സ്‌കൂള്‍ തുടങ്ങിയ എല്ലാ ആത്മീയസംഘനകളോടും പ്രവര്‍ത്തകരെ സമ്മേളനത്തിന്‌ എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന്‌ വിശ്വാസികള്‍ ആവശ്യപ്പെട്ടു. പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം നല്‌കണമെന്നും വിശ്വാസികള്‍ക്കിടയില്‍ വോട്ടിട്ട്‌ ഭൂരിപക്ഷത്തിന്‌ പള്ളി വിട്ടുനല്‌കണമെന്നും കഴിഞ്ഞ ദിവസം കോലഞ്ചേരി കഴിഞ്ഞ ദിവസം കോലഞ്ചേരി ചാപ്പലില്‍ ചേര്‍ന്ന സഭാനേതൃത്വയോഗം ആവശ്യപ്പെട്ടിരുന്നു.

ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ പോലീസ്‌ കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്‌. സംഘര്‍ഷമുണ്ടാകാന്‍ ചില തത്‌പര കക്ഷികള്‍ ശ്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുള്ളതിനാല്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാനാണ്‌ ശ്രമിക്കുന്നത്‌.

പള്ളിയുടെ നിയന്ത്രണം മലങ്കര സഭയുടെ 1934-ലെ ഭരണഘടന അനുസരിച്ചായിരിക്കണം എന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ്‌ തര്‍ക്കങ്ങള്‍ വീണ്ടും തലപൊക്കിയത്‌.