Breaking News

Trending right now:
Description
 
Oct 12, 2013

പരുമല കൊച്ചുതിരുമേനിയുടെ നൂറ്റിപ്പതിനൊന്നാം ഓര്‍മതിരുനാള്‍ ആഘോഷം 26 മുതല്‍ പരുമലയില്‍

Vinod Mathai
image മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായി പരുമല മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനിയുടെ നൂറ്റിപ്പതിനൊന്നാം ഓര്‍മ്മത്തിരുനാള്‍ ഈ മാസം 26 മുതല്‍ നവംബര്‍ രണ്ടുവരെ പരുമലയില്‍ ആഘോഷിക്കുന്നു. 26-ന്‌ കൊടിയേറ്റ്‌. ബസേലിയോസ്‌ മാര്‍ത്തോമാ ദ്വിതീയന്‍ കാതോലിക്കാ ബാഭ മുഖ്യ കാര്‍മികനും യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ മെത്രാപ്പോലീത്ത സഹകാര്‍മികനുമായിരിക്കും. ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ തീര്‍ത്ഥാടന വാരാഘോഷ പൊതുസമ്മേളനം ബാവാ ഉദ്‌ഘാടനം ചെയ്യും.

വൈകുന്നേരം അഞ്ചിന്‌ ഓര്‍ത്തഡോക്‌സ്‌ ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 144 മണിക്കൂര്‍ അഖണ്ഡ പ്രാര്‍ത്ഥന തുടങ്ങും. നവംബര്‍ ഒന്നിന്‌ വൈകുന്നേരം വരെയാണ്‌ പ്രാര്‍ത്ഥന. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പോസ്‌ മെത്രാപ്പോലീത്ത പ്രാര്‍ത്ഥനാ യജ്ഞത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും. എല്ലാ ദിവസവും ധ്യാനവും മധ്യസ്ഥ പ്രാര്‍ത്ഥനയും ആദ്യകാല വസതിയില്‍ വേദപുസ്‌തക പാരായണവും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

ബസേലിയോസ്‌ മാര്‍ത്തോമാ ദിദീമോസ്‌ പ്രഥമന്‍ ബാവയുടെ തൊണ്ണൂറ്റിമൂന്നാം ജന്മദിനമായ ഒക്ടോബര്‍ 29-ന്‌ നിര്‍ദ്ധനരായ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിനുള്ള ധനസഹായം വിതരണം ചെയ്യും. 


പദയാത്രയായെത്തുന്ന തീര്‍ത്ഥാടക സംഘങ്ങളെ ഒക്ടോബര്‍ 31-ന്‌ രാവിലെ ഒന്‍പതര മുതല്‍ കബറിടത്തിലേയ്‌ക്ക്‌ സ്വീകരിക്കും.