Breaking News

Trending right now:
Description
 
Oct 11, 2013

മലയാളത്തിലെ ആദ്യചാനല്‍ നോവല്‍ സിനിമയാകുന്നു. മണ്ടന്മാര്‍ കോടതി മുമ്പില്‍ ലൈവായി ഉണ്ട്‌

image കഥ നടക്കുന്നത്‌ അങ്ങ്‌ എത്യോപ്യയിലോ ലണ്ടനിലോ എന്തിന്‌ അമേരിക്കയിലോ അല്ല മക്കളെ. ഇവിടെ നമ്മുടെ കൊച്ചു കേരളത്തില്‍, അറബിക്കടലിന്റെ കുഞ്ഞോളങ്ങള്‍ തഴുകി ഉണര്‍ത്തുന്ന കൊച്ചിയില്‍. കഥ തുടങ്ങുമ്പോള്‍ നമ്മുടെ കഥ നായകന്‍ വിഷണനായി ചാനല്‍ ഓഫീസിന്റെ ഉമ്മറത്ത്‌ ഇരിക്കുകയാണ്‌ മൂന്നോ നാലോ മൊബൈലുകല്‍ കയ്യിലുണ്ട്‌. ഓരോന്നിലും മാറി മാറി കുത്തുന്നു. എല്ലാ നമ്പരുകളും സ്വിച്ച്‌ ഓഫ്‌. അപ്പോള്‍ അതാ ഒരു ഫോണ്‍ കോള്‍ വരുന്നു. മുഖത്ത്‌ വിടരുന്ന ചിരിയില്‍ നിന്ന്‌ ഭാവങ്ങള്‍ വായിച്ചെടുക്കാന്‍ സാധിക്കുന്നില്ല. ആരുടെ കോളായിരിക്കും അത്‌. അടുത്ത നിമിഷം കഥാനായകന്‍ ചാനലിന്റെ വണ്ടിയില്‍ പായുകയാണ്‌. എന്താണ്‌ സംഭവിച്ചത്‌. പ്രേക്ഷകര്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്‌. അല്ല ആകാംഷയുടെ മുള്‍മുനയില്‍... അതാ വണ്ടി ഹൈക്കാടതിയുടെ മുമ്പില്‍ എത്തി. മെലിഞ്ഞു നീണ്ട്‌ ഒരു ഖദര്‍ കുപ്പായം ഇട്ടയാള്‍ ഇറങ്ങി വരുന്നു. ഞാന്‍ ഒരു വള്ളപ്പാട്‌ മുന്നേ എന്ന്‌ പറഞ്ഞ്‌ ചാനല്‍ ചെക്കന്മാരും ചൊക്കികളും അയാളെ പൊതിയുകയാണ്‌.
അപ്പോള്‍ ലൈവായി ഇങ്ങനെ പറയാം. "ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത്‌ ഹൈേക്കാടതിയുടെ മുമ്പിലാണ്‌. നമുടെ പൊതുതാല്‌പര്യക്കാരന്‍ ജോയിച്ചേട്ടന്‍ കട്ടന്‍ ചായ കുട്ടപ്പന്‍ ചേട്ടന്റെ കടയില്‍ നിന്ന്‌ കുടിച്ചുക്കൊണ്ടിരിക്കുകയാണ്‌. സ്ഥിരമായി വക്കീലന്മാര്‍ ചായ കുടിക്കുന്നത്‌ ഈ കടയില്‍ നിന്നാണ്‌ കട നടത്തിപ്പുക്കാരന്‍ കുട്ടപ്പന്‍ചേട്ടനോട്‌ കാര്യങ്ങള്‍ വിശദമായി ചോദിക്കാം.
"ചേട്ടാ, ഹൈക്കോടതിയിലെ എല്ലാ വക്കീലന്മാരും ചായകുടിക്കുന്ന കടയാണല്ലോ താങ്കളുടേത്‌, മുഖ്യമന്ത്രിക്കെതിരെ കൊടുത്തിരിക്കുന്ന ഈ പൊതു താല്‌പര്യ ഹര്‍ജി കോടതി തള്ളുമോ ഇല്ലയോ" ?
ചേട്ടന്‍: കോടതി ചിലപ്പോള്‍ തള്ളുമായിരിക്കും. ചിലപ്പോള്‍ തള്ളില്ലായിരിക്കും. വക്കീലന്മാര്‍ ഇവിടെ വന്ന്‌ പലതും പറയും.
ചാനല്‍ ന്യൂസ്‌ അവതാരകന്‍: ഹൈക്കോടതിയുടെ മുമ്പില്‍ നിന്ന്‌ വലിയൊരു വിവരമാണ്‌ നമ്മുക്ക്‌ ലഭിച്ചിരിക്കുന്നത്‌. മുഖ്യമന്ത്രിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ചിലപ്പോള്‍ തള്ളാനും തള്ളാതിരിക്കാനും സാധ്യതയുണ്ടെന്ന്‌ ചായക്കടക്കാരന്‍ കുട്ടപ്പന്‍ ചേട്ടന്‍ പറഞ്ഞിരിക്കുന്നു.
ഇതാ നമ്മുടെ റിപ്പോര്‍ട്ടര്‍ ഇപ്പോള്‍ ലൈനിലുണ്ട്‌. അതാ വക്കീലന്മാര്‍ നടന്നു വരുന്നു. ഇപ്പോള്‍ പുതിയ വിവരം കിട്ടിയിട്ടുണ്ട്‌. ലാവ്‌ലിനില്‍ കോടതി പിണറായിയെ ശിക്ഷിച്ചേകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വീണ്ടും ബന്ധപ്പെടാം.ഇപ്പോള്‍ സിപിഎം ഓഫീസില്‍ ശ്‌മാശാന മൂകത, കെപിസിസി ഓഫീസിലും ടെന്‍ഷന്‍ . പിണറായിയും മുഖ്യനെയും കോടതി ശിക്ഷിക്കുമോ ?ശിക്ഷിച്ചാല്‍ ഏത്‌ ജയിലില്‍ ആകും താമസിക്കുക. എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങള്‍ അവിടെ വേണം.
ജയില്‍ ഐജി ഇപ്പോള്‍ ലൈനില്‍.. ചര്‍ച്ച തുടരുന്നു
ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെ കൊടുത്തിരിക്കുന്ന ഈ ഹര്‍ജി തള്ളുമോ ഇല്ലയോ പ്രേക്ഷകര്‍ ആകാംഷയിലാണ്‌. അപ്പോള്‍ അതാ ലാവ്‌ലീന്‍ എത്തി. ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ സിബിഐ കോടതിയുടെ മുമ്പിലാണ്‌.
ഇപ്പോള്‍ രണ്ടും മാറിമാറി കാണിക്കാം. ഒരിടത്ത്‌ സോളാര്‍, മറ്റൊരിടത്ത്‌ ലാവ്‌ലിന്‍. ലാവ്‌ലിന്‍, സോളാര്‍...സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായുള്ള ഹര്‍ജി സ്വീകരിക്കുമോ.. പിണറായിയെ സിബിഐ കോടതി ജയിലില്‍ അടയക്കുമോ...
പിണറായി വിജയന്‍ ടെന്‍ഷനോടെ പാര്‍ട്ടി ഓഫീസില്‍ ഉലാത്തുന്നു. മുഖ്യമന്ത്രി പുതിയ പ്രതികള്‍ക്കൊപ്പം ചായ കുടിച്ച്‌ ടെന്‍ഷന്‍ മാറ്റുന്നു. ചായ കുടിക്കേണ്ടെങ്കില്‍ ജനസമ്പര്‍ക്കമാകാം.
ഇപ്പോള്‍ ചാനല്‍ വീണ്ടും ഹൈക്കോടതിയിലേക്ക്‌. പുതിയ വിവരം. സരിതയെയോ ശാലിനിയെയോ അവരുടെ കഴിവുകള്‍ക്ക്‌ അനുസൃതമായി പ്രോത്സാഹിപ്പിക്കേണ്ടത്‌ മുഖ്യന്റെ കടമയാണ്‌. അത്‌ വേണ്ടന്ന്‌ കോടതിയ്‌ക്ക്‌ പറയാമോ... ഒരു വിഷമത്തിന്റെ മ്യൂസിക്‌... പാട്ട്‌ സീന്‍ ആവാം. ജഡ്‌ജി തന്റെ ദയനീയതയില്‍ കണ്ണീര്‍ തുടയ്‌ക്കുന്നു.
പൊതുതാല്‌പര്യക്കാരനെ കോടതി ആട്ടിപായിക്കുകയാണ്‌
ഇപ്പോള്‍ മുഖ്യനെ ചാനലുകാര്‍ പൊതിയുകയാണ്‌ സുഹൃത്തുക്കളെ. പൊതുതാല്‌പര്യക്കാരന്‍ ആരോരുമില്ലാതെ ചാനലുകള്‍ ഇല്ലാതെ വിജനമായ കോടതി വഴിയിലേക്ക്‌ ഇറങ്ങുന്നു. രണ്ടും ഇവിടെ മാറി മാറി കാണിക്കാം. പൊതുതാല്‌പര്യക്കാരന്റെ മണിക്കൂറുകള്‍ മുമ്പുള്ള തന്റെ സ്റ്റാര്‍ വേഷം ബ്ലാക്ക്‌ വൈറ്റില്‍ ഓര്‍ക്കുന്നു...
കോടതി മുഖ്യനെ അഭിനന്ദിക്കുന്നു. നാട്ടില്‍ എല്ലായിടത്തും സോളാര്‍ എനര്‍ജി നടപ്പാക്കുവാന്‍ കോടതി ഉത്തരവിടുന്നു. റിപ്പോര്‍ട്ടര്‍ ഓടുകയാണ്‌. ഹൈക്കോടതിക്കു മുന്നിലെ ചായക്കടക്കാരന്‍ കുട്ടപ്പന്‍ ചേട്ടന്റെ കടയ്‌ക്ക്‌ മുന്നില്‍ നിന്നും റിപ്പോര്‍ട്ടര്‍.
ലാവ്‌ലിനില്‍ പിണറായിയെ കോടതി ശിക്ഷിച്ചോ തൂക്കിക്കൊന്നോ. പിന്നെയും ആകാംഷ.... ചാനല്‍ റിപ്പോര്‍ട്ടര്‍ വെള്ളം പോലും കുടിക്കാതെ കോടതിയുടെ മുമ്പിലൂടെ ഓടുകയാണ്‌.
അവസാനം അറിയുന്നു. ഇല്ല പിണറായിയെ കോടതി ശിക്ഷിച്ചു.
ഖജനാവിന്‌ നഷ്ടം വരുത്തിയതിന്റെ പേരില്‍ 1500 രൂപ പിഴയടക്കാന്‍ പിണറായിയോട്‌ കോടതി നിര്‍ദ്ദേശിക്കുന്നു. 500 രൂപ കുറവാണ്‌ പിണറായിയുടെ പോക്കറ്റില്‍. പിണറായി അമ്പരന്നു നില്‍ക്കുകയാണ്‌ അതാ അണികള്‍ കേരളം മുഴുവന്‍ നടന്നു ബക്കറ്റ്‌ പിരിവ്‌ നടത്തുന്നു സുഹൃത്തുക്കളെ. അവിടെ ബക്കറ്റ്‌ പിരിവ്‌, പിണറായി 500 രൂപയില്ലാതെ കോടതി വരാന്തയില്‍ കുത്തിയിരിക്കുന്നു. (രണ്ടും മാറി കാണിക്കാം കേട്ടോ)
ഇവിടെ ഹൈക്കോടതിയില്‍ നിന്ന്‌ മുഖ്യനു പുറത്തേക്ക്‌ വരുന്നതിന്റെ സന്തോഷാരവം. രണ്ടും ചാനലുകാര്‍ ലൈവായി കാണിക്കുന്നു.
പിണറായിക്ക്‌ തുക ബക്കറ്റ്‌ പിരിവില്‍ നിന്നു കിട്ടുമോ. പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ച ചാനലില്‍ ലൈവായി കാണിക്കുന്നുണ്ട്‌. അവസാനം പൈസ കിട്ടി ഫൈന്‍ അടച്ചു പിണറായി കോടതിക്ക്‌ പുറത്തേക്ക്‌...
അണികളുടെ സന്തോഷ പ്രകടനത്തില്‍ റിപ്പോര്‍ട്ടറുടെ കാല്‍ ഉള്ളുക്കുന്നു. അയാളെ മെഡിക്കല്‍ കോളേജിലേക്ക്‌ പോകുന്നു .ഇതറിഞ്ഞ്‌ ചാനലുകാര്‍ അയാള്‍ക്ക്‌ പകരം മറ്റൊരാളെ വച്ച്‌ ബാക്കി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. തിരികെ ആശുപത്രിയില്‍ നിന്ന്‌ എത്തുന്ന നമ്മുടെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസുകളില്‍ മാറി മാറി കേറിയിറങ്ങുകയാണ്‌ സുഹൃത്തുക്കളെ. അവസാനം ഏത്‌ ചാനലിനു വേണ്ടിയാണ്‌ താന്‍ ജോലി ചെയ്‌തെന്ന അറിയാതെ... അയാള്‍ അമ്പരന്നു നില്‍ക്കിന്നിടത്ത്‌ കഥ അവസാനിക്കുന്നു. എന്റെ കണ്ണ്‌ നിറഞ്ഞു പോയി.............