Breaking News

Trending right now:
Description
 
Oct 11, 2013

സാംസങിന്റെ പുതിയ അള്‍ട്രാ ഹൈ ഡെഫിനിഷന്‍ ടിവി മോഡലുകള്‍ വിപണിയില്‍

image

കാഴ്‌ചയുടെ അനുഭവത്തെ തന്നെ മാറ്റിമറിക്കുന്ന പുത്തന്‍ മോഡല്‍ അള്‍ട്രാ ഹൈ ഡെഫിനിഷന്‍ ടെലിവിഷനുകളുമായി സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌. 8 ദശലക്ഷം പിക്‌സലിന്റെ മേന്മയും ഫുള്‍ എച്ച്‌ഡി ടിവികളെക്കാള്‍ നാലുമടങ്ങ്‌ റെസല്യൂഷനുമുള്ള സാംസങ്‌ അള്‍ട്രാ എച്ച്‌ഡി ടെലിവിഷന്‍ യാഥാര്‍ത്ഥ്യത്തോട്‌ ഏറ്റവും അടുത്തു നില്‍ക്കുന്ന ദൃശ്യമികവാണ്‌ ഉറപ്പ്‌ നല്‍കുന്നത്‌.



അള്‍ട്ര എച്ച്‌ഡി ടിവി നിരയായ എഫ്‌9000-ല്‍ 85എസ്‌9 എന്ന 85 ഇഞ്ച്‌ മോഡല്‍ ടിവിയാണ്‌ സാംസങ്‌ ആദ്യം അവതരിപ്പിച്ചത്‌. 55 ഇഞ്ച്‌, 65 ഇഞ്ച്‌ മോഡലുകള്‍ കൂടി സാംസങ്‌ ഈ നിരയില്‍ പുതുതായി വിപണിയിലെത്തിച്ചു.



സാങ്കേതിക മികവുകള്‍ക്കൊപ്പം അതുല്യമായ ഡിസൈനില്‍ തീര്‍ത്തതാണ്‌ എഫ്‌ 9000 സീരീസ്‌. ലിവിംഗ്‌ റൂമിന്‌ അലങ്കാരമെന്ന നിലയില്‍ മെറ്റല്‍ സ്റ്റാന്റും, മെറ്റാലിക്‌ ഫിനിഷും, ബില്‍റ്റ്‌ ഇന്‍ സ്‌പീക്കറുകളും, സബ്‌വൂഫറുകളും, കേബിളുകളുടെ ആധിക്യം ഒഴിവാക്കാന്‍ വണ്‍ കണക്‌ട്‌ ബോക്‌സുമായെത്തുന്ന ഈ മോഡല്‍ 70 വാട്ടിന്റെ ശബ്‌ദ മിഴിവും കാഴ്‌ചവയ്‌ക്കുന്നു.


ടിവിയെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ മാറ്റുന്ന സാംസങ്‌ സ്‌മാര്‍ട്ട്‌ ഹബ്‌ ആണ്‌ ഈ മോഡലിന്റെ മറ്റൊരു സവിശേഷത. ബില്‍റ്റ്‌ ഇന്‍ കാമറയുള്ള ഈ മോഡലുകള്‍ വീഡിയോ ചാറ്റും കണ്ടന്റ്‌ ഷെയറിംഗ്‌ എളുപ്പമാക്കുന്നു. 



സാംസങ്‌ എഫ്‌ 9000 സീരീസിലെ 85എസ്‌9 (85 ഇഞ്ച്‌ മോഡല്‍) 28 ലക്ഷം രൂപയാണ്‌ വില. 55 ഇഞ്ച്‌ മോഡലിന്‌ 3.29 ലക്ഷവും, 65 ഇഞ്ച്‌ മോഡലിന്‌ 4.39 ലക്ഷവുമാണ്‌ വില.