Breaking News

Trending right now:
Description
 
Oct 11, 2013

വിദേശരാജ്യങ്ങളില്‍ രാഷ്ട്രീയ സ്വയംസേവക്‌ സംഘിന്റെ പ്രവര്‍ത്തനം സജീവമാകുന്നു

Vinod Mathai
image ഇന്ത്യയില്‍ രാഷ്ട്രീയ സ്വയംസേവക്‌ സംഘിന്റെ മാതൃകയില്‍ വിദേശരാജ്യങ്ങളില്‍ ഹിന്ദു സ്വയംസേവക്‌ സംഘ്‌ സജീവമാകുന്നു. ഹിന്ദു ധര്‍മ്മവും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനുള്ള സംഘടനയായാണ്‌ എച്ച്‌എസ്‌എസിന്റെ പ്രവര്‍ത്തനം. ഓസ്‌ട്രേലിയ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ എച്ച്‌എസ്‌എസിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ സജീവമാണ്‌.

ഓസ്‌ട്രേലിയയില്‍ മാത്രം രണ്ടു ദശലക്ഷം ഹിന്ദുക്കളുണ്ടെന്നാണ്‌ കണക്ക്‌. ആര്‍എസ്‌എസിന്റെ ശാഖയുടെ മാതൃകയില്‍ സ്വയം ശിക്ഷണവും നേതൃഗുണവും ശാരീരികക്ഷമതയും വളര്‍ത്തുന്നതിനുള്ള പരിപാടികളാണ്‌ എച്ച്‌എസ്‌എസ്‌ നടപ്പിലാക്കുന്നത്‌. ആഴ്‌ചയില്‍ ഒരിക്കലെങ്കിലും ശാഖ ചേരുന്നുണ്ട്‌. ബാലഗോകുലം, യുവജന ക്യാംപുകള്‍, ഹിന്ദു ഉത്സവദിനങ്ങളുടെ ആഘോഷം തുടങ്ങിയവയും എച്ച്‌എസ്‌എസ്‌ ഏറ്റെടുത്തു നടത്തുന്നു. കുടുംബാംഗങ്ങള്‍ക്കെല്ലാം പങ്കെടുക്കാവുന്ന രീതിയിലാണ്‌ ശാഖാ പരിപാടികള്‍. പാട്ടുകളും കളികളും യോഗയും ഹിന്ദു സംസ്‌കാരത്തെക്കുറിച്ചുള്ള ചര്‍ച്ചകളും പ്രസംഗങ്ങളുമെല്ലാം ശാഖയുടെ പരിപാടികളാണ്‌. അമേരിക്കയില്‍ മിക്ക സ്‌റ്റേറ്റുകളിലും എച്ച്‌എസ്‌എസിന്റെ പ്രവര്‍ത്തനം സജീവമാണ്‌. യോഗ പോലെയുള്ള പരിപാടികള്‍ക്ക്‌ ഏറെ ആരാധകരുണ്ട്‌. കത്രീന ചുഴലിക്കാറ്റ്‌ പോലെയുള്ള ദുരന്തങ്ങളില്‍ നൂറുകണക്കിന്‌ എച്ച്‌എസ്‌എസ്‌ പ്രവര്‍ത്തകര്‍ സജീവമായി സേവനരംഗത്തെത്തിയിരുന്നു. 


ഓള്‍ഡ്‌ ഏയ്‌ജ്‌ ഹോമുകള്‍, ആശുപത്രികള്‍ തുടങ്ങിയവയിലും സ്വയംസേവകരുടെയും സേവികമാരുടെയും പ്രവര്‍ത്തനമികവ്‌ കാണാം. 


ഹിന്ദു വിമന്‍സ്‌ കോണ്‍ഫറന്‍സുകള്‍, കോന്‍ ബനേഗ രാമായണ്‍ എക്‌സ്‌പര്‍ട്ട്‌, ഹിന്ദു എജ്യൂക്കേഷന്‍ ഫൗണ്ടേഷന്‍, ഹിന്ദു സാംസ്‌കാരിക, ധാര്‍മിക പാരമ്പര്യത്തെക്കുറിച്ചുള്ള എക്‌സിബിഷനുകള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്‌.