Breaking News

Trending right now:
Description
 
Oct 11, 2013

വിലക്കിന്‌ സ്‌റ്റേ; ജ്വാലയ്‌ക്ക്‌ ഡെന്‍മാര്‍ക്ക്‌ ഓപ്പണില്‍ കളിക്കാന്‍ കഴിയും

image ബാഡ്‌മിന്റണ്‍ താരം ജ്വാല ഗുട്ടയെ ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ വിലക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്‌തു. ഇതോടെ ജ്വാലയ്‌ക്ക്‌ ഡെന്‍മാര്‍ക്ക്‌ ഓപ്പണില്‍ കളിക്കാന്‍ കഴിയും. ഐബിഎലില്‍ ഡല്‍ഹി സ്‌മാഷേഴ്‌സ്‌ താരമായ ജ്വാല കളിക്കാന്‍ വിസമ്മതിക്കുകയും സഹതാരങ്ങളെ കളിക്കാന്‍ അനുവദിച്ചില്ലെന്നുമുള്ള ഗുരുതരമായ അച്ചടക്ക ലംഘനം ആരോപിച്ചാണ്‌ അസോസിയേഷന്‍ നടപടിക്ക്‌ നീക്കം തുടങ്ങിയത്‌. ജ്വാലയ്‌ക്ക്‌ ആജീവനാന്തവിലക്ക്‌ ഏര്‍പ്പെടുത്താനായിരുന്നു അച്ചടക്ക സമിതിയുടെ ശിപാര്‍ശ. ഇതിനെതിരേ ബുധനാഴ്‌ചയാണ്‌ ജ്വാല കോടതിയെ സമീപിച്ചത്‌. ശിപാര്‍ശ മാത്രം നിലനില്‍ക്കെ അടുത്തമാസം നടക്കുന്ന അന്താരാഷ്‌ട്ര മല്‍സരത്തില്‍ താരത്തെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന്‌ തീരുമാനത്തെയാണ്‌ താരം ഹര്‍ജിയില്‍ ചോദ്യം ചെയ്‌തത്‌. അതിനിടെ, ജ്വാലയ്‌ക്കും ബാഡ്‌മിന്റണ്‍ അസോസിയേഷനും തമ്മിലുള്ള പ്രശ്‌നത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്‌ക്കു തയാറാണെന്നു കേന്ദ്ര കായികമന്ത്രി ജിതേന്ദ്രസിംഗ്‌ അറിയിച്ചു. ഇതേത്തുടര്‍ന്ന്‌ തിങ്കളാഴ്‌ച പ്രസിഡന്റ്‌ അഖിലേഷ്‌ ദാസ്‌ ഗുപ്‌ത രൂപീകരിച്ച മൂന്നംഗ സമിതി ജ്വാലയ്‌ക്കെതിരേ അന്തിമ തീരുമാനം നീട്ടിവച്ചിരിക്കുകയാണ്‌.