Breaking News

Trending right now:
Description
 
Oct 19, 2012

ഐപാഡ്‌ സാങ്കേതികവിദ്യ: സാംസംഗ്‌ -ആപ്പിള്‍ നിയമയുദ്ധത്തിനു അന്ത്യം

image ആപ്പിള്‍ കമ്പനിയുടെ മുന്‍നിര ഉല്‍പ്പന്നമായ ഐപാഡിന്റെ സാങ്കേതിക വിദ്യയും രൂപകല്‍പനയും ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസംഗ്‌ കോപ്പിയടിച്ചുവെന്ന വാദം ബ്രിട്ടീഷ്‌ അപ്പീല്‍ കോടതി തള്ളി. ചില രൂപസാദൃശ്യങ്ങളുണ്ടെന്നല്ലാതെ ഐപാഡിനെ അതേപടി അനുകരിക്കുന്നതല്ല സാംസംഗിന്റെ ഗാലക്‌സി ടാബ്‌ലറ്റ്‌ എന്ന്‌ കോടതി നിരീക്ഷിച്ചു. കോപ്പിയടി വിഷയത്തില്‍ ഇരുകമ്പനികളും തമ്മില്‍ യൂറോപ്പില്‍ നടത്തുന്ന നിയമയുദ്ധത്തിനു ഇതോടെ അന്ത്യമാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ജൂലൈയില്‍ ലണ്ടന്‍ കോടതി സാംസംഗിനു അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആപ്പിള്‍ ഇതുവരെ നടത്തിവന്ന പ്രചാരണം തിരുത്തേണ്ടിയും വരും. സാംസംഗ്‌ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഡിസൈന്‍ കോപ്പിയടിച്ചിട്ടില്ലെന്ന്‌ വെബ്‌സൈറ്റിലും പത്രങ്ങളിലും ആപ്പിള്‍ പരസ്യം നല്‍കണമെന്ന്‌ ഹൈക്കോടതി വിധിച്ചിരുന്നു. കോടതി വിധിയെ സാംസംഗ്‌ സ്വാഗതം ചെയ്‌തു. അപ്പീല്‍ കോടതി വിധിക്കെതിരെ ആപ്പിളിനു സുപ്രീംകോടതിയെ സമീപിക്കാന്‍ അവസരമുണ്ടെങ്കിലും അതുകൊണ്ട്‌ വലിയ പ്രയോജനമുണ്ടാകില്ലെന്നാണ്‌ നിയമവിദഗ്‌ധരുടെ അഭിപ്രായം. അടുത്തിടെ കാലിഫോര്‍ണിയ കോടതി ആപ്പിളിനു അനുകൂലമായി വിധി പ്രസ്‌താവിച്ചിരുന്നു. ഭീമന്‍ നഷ്ടപരിഹാര തുക ആപ്പിളിനു സാംസംഗ്‌ നല്‍കണമെന്നായിരുന്നു വിധി.