Breaking News

Trending right now:
Description
 
Oct 10, 2013

ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ്‌ പ്രതിഷ്‌ഠയും തിരുനാള്‍ ആഘോഷവും 17 മുതല്‍ 27 വരെ

Sebastian Antony
image

ന്യൂജേഴ്‌സി: ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുശേഷിപ്പ്‌ പ്രതിഷ്‌ഠ ഒക്ടോബര്‍ 17 വ്യാഴാഴ്‌ച വൈകിട്ട്‌ ഏഴിന്‌ ആരംഭിക്കുന്നു. പ്രധാന തിരുന്നാള്‍ ആഘോഷം 27-ന്‌ നടത്തപ്പെടുന്നു.

ഓസ്‌ട്രിയയിലെ വിയന്നയില്‍ നിന്ന്‌ ഫാ. എബി പുതുമനയുടെ നേതൃത്വത്തില്‍ വിയന്നയുടെ ആര്‍ച്ച്‌ ബിഷപ്പ്‌ ക്രിസ്‌റ്റോഫ്‌ ഷോണ്‌ ബോണിന്റെ സാക്ഷിപത്രത്തോടുകൂടി ന്യൂജേഴ്‌സിയില്‍ കൊണ്ടുവരുന്ന വിശുദ്ധന്റെ തിരുശേഷിപ്പ്‌, ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ വികാരി ഫാ. തോമസ്‌ കടുകപ്പിള്ളില്‍ ഏറ്റുവാങ്ങുകയും തുടര്‍ന്ന്‌, ഒക്ടോബര്‍ 17 വ്യാഴാഴ്‌ച വൈകുന്നേരം 7 മണിക്ക്‌, ചിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പരസ്യവണക്കത്തിനായി ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ പ്രതിഷ്‌ഠിക്കുന്നതുമാണ്‌. തദവസരത്തില്‍ ചിക്കാഗോ രൂപതയുടെ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌, രൂപതയിലെ വിവിധ ദേവാലയങ്ങളിന്‍നിന്നുമുള്ള നിരവധി വൈദീകര്‍, കന്യാസ്‌ത്രീകള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കുന്നു.

ഒക്ടോബര്‍ 18 -ന്‌ നടക്കുന്ന വിശുദ്ധന്റെ നൊവേനയും വിശുദ്ധ ദിവ്യബലിയും ഫാ. ബിജു നരനാത്ത്‌ സി.എം.ഐ യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. 19 ശനിയാഴ്‌ച വിശുദ്ധന്റെ നൊവേനയും, ദിവ്യബലിയും ഗാല്‍ഗുത്താ ഡിവൈന്‍ സെന്ററിന്റെ ഡയറക്ടര്‍ ഫാ. ബെന്നി പീറ്റര്‍ നയിക്കും.

20 ഞായറാഴ്‌ച നൊവേനയും തിരുക്കര്‍മ്മങ്ങളും എവിങ്ങിലെ സെന്റ്‌ ജെയിംസ്‌ കാത്തലിക്‌ ദേവാലയ വികാരി ഫാ. സന്തോഷ്‌ ജോര്‍ജ്ജ്‌ ഒ.എസ്‌.എസ്‌.ടി നടത്തുന്നു.

21 തിങ്കളാഴ്‌ച വിശുദ്ധന്റെ നൊവേനയും ദിവ്യബലിയും ബ്ലസ്സ്‌ഡ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ സീറോ മലബാര്‍ കാത്തലിക്‌ മിഷന്‍ വികാരി ഫാ. പോള്‌ കോട്ടയ്‌ക്കല്‍ നയിക്കുന്നു.

22 ചൊവ്വാഴ്‌ച നൊവേനയും പരിശുദ്ധ ദിവ്യബലിയും, സൗത്ത്‌ ജേഴ്‌സിയിലെ സെന്റ്‌ ജൂഡ്‌ ഇന്ത്യന്‍ കാത്തലിക്‌ മിഷന്‍ വികാരി ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

23 ബുധനാഴ്‌ച നടക്കുന്ന വിശുദ്ധന്റെ ദിവ്യബലിയും നൊവേനയും ബ്രോണ്‍സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിലെ അസി. വികാരി ഫാ. റോയ്‌സണ്‌ മേനോനിക്കല്‍ നയിക്കുന്നു.

24 വ്യാഴാഴ്‌ച വിശുദ്ധന്റെ നൊവേനയും വിശുദ്ധ ദിവ്യബലിയും സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ തോമസ്‌ സീറോ കാത്തലിക്‌ മിഷന്‍ വികാരി ഫാ. അബ്രഹാം വെട്ടിയോലിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

25 വെള്ളിയാഴ്‌ച വിശുദ്ധന്റെ നൊവേനയും, ദിവ്യബലിയും ആഘോഷപൂര്‍ണ്ണമായ ചടങ്ങുകളോടെ മലങ്കര ബിഷപ്പ്‌ റവ: തോമസ്‌ മാര്‍ യൗസേബിയോസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

26 ശനിയാഴ്‌ച വിശുദ്ധന്റെ നൊവേനയും ദിവ്യബലിയും ബഹു. ഫാ. പീറ്റര്‍ അക്കനത്ത്‌ സി.എം.ഐ നയിക്കുന്നു.

പ്രധാന തിരുനാള്‍ ദിനമായ 27 ഞായറാഴ്‌ച തിരുക്കര്‍മ്മങ്ങള്‍ക്ക്‌ ഈസ്റ്റ്‌ മില്‍സ്‌റ്റോണ്‍ ദേവാലയ വികാരി ഫാ. തോമസ്‌ കടുകപ്പിള്ളില്‍ നേതൃത്വം നല്‌കും.

മിശിഹായുടെ വിശ്വസ്‌ത ദാസനും, അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനുമായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ്‌ വണങ്ങുന്നതിനും 18-ാം തീയതി മുതല്‍ 26-ാം തിയതി വരെയുള്ള 9 ദിവസത്തെ ആഘോഷമായ ദിവ്യബലിയോടുകൂടിയുള്ള വിശുദ്ധന്റെ നൊവേനയില്‍ സംബന്ധിച്ചും, 27ലെ വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തും, വിശുദ്ധന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ബഹു. വികാരിയച്ചനും ട്രസ്റ്റിമാരും എല്ലാവരെയും ക്ഷണിക്കുന്നു.

തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സംഘടനകള്‍ പ്രവര്‍ത്തിച്ചുവരുന്നതായി കോര്‍ഡിനേറ്റര്‍ തോമസ്‌ വേങ്ങത്തടം അറിയിച്ചു. നിയോഗങ്ങള്‍ സമര്‍പ്പിക്കുന്നതിനും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക:

തോമസ്‌ കടുകപ്പിള്ളില്‍ (വികാരി) : 908 837 9484; റ്റോം പെരുമ്പായില്‌ (ട്രസ്റ്റി): 646 326 3708; തോമസ്‌ ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) : 908 906 1709; തോമസ്‌ വേങ്ങത്തടം (കോര്‍ഡിനേറ്റര്‍): 732 485 7671. 

സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌.