Breaking News

Trending right now:
Description
 
Oct 10, 2013

വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സിഡ്‌നിയിലെ വെന്റ്‌ വര്‍ത്ത്‌വില്ലയില്‍ ആഘോഷിച്ചു

James Joseph
image

സിഡ്‌നി : പാരമറ്റ രൂപതയിലെ വിശ്വാസികള്‍ ഒന്നു ചേര്‍ന്ന്‌ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ വെന്റ്‌വര്‍ത്തുവില്ലിലെ ഔവര്‍ ലേഡി ഓഫ്‌ മൗണ്ട്‌ കാര്‍മ്മല്‍ പള്ളിയില്‍ ഒക്‌ടോബര്‍ അഞ്ച്‌, ആറ്‌ തീയതികളില്‍ ആഘോഷിച്ചു. 










ഒക്‌ടോബര്‍ അഞ്ചിന്‌ (ശനി) വി. അല്‍ഫോന്‍സാമ്മയുടെ നൊവേനയ്‌ക്കുശേഷം കൊടിയേറ്റോടെ പെരുന്നാളിന്‌ തുടക്കം കുറിച്ചു.

ആറിന്‌ (ഞായര്‍) നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ. ജോബി കടമ്പാട്ടുപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോര്‍ജ്‌ അന്തിക്കാട്‌, ഫാ. അഗസ്റ്റിന്‍ തറപ്പേല്‍, ഫാ. ബിജു പുത്തന്‍പുര, ഫാ. സാലസ്‌ മുട്ടത്തുകാട്ടില്‍, ഫാ. ജോയി ചുക്കനാനിക്കല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. 



നൊവേനയ്‌ക്കും ലദീഞ്ഞിനുശേഷം അല്‍ഫോന്‍സാമ്മയുടെ രൂപവും വഹിച്ച്‌ ആഘോഷമായ പ്രദക്ഷിണം നടന്നു. തുടര്‍ന്ന്‌ വിശുദ്ധയുടെ തിരുശേഷിപ്പ്‌ വണക്കവും നേര്‍ച്ച വിതരണവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

ഫാ. ജോയി ചുക്കനാനിക്കല്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.