Breaking News

Trending right now:
Description
 
Oct 10, 2013

കാമുകന്റെ അവിഹിതം കയ്യോടെ പിടികൂടിയ കാമുകി കാമുകനെ തല്ലിയവശനാക്കി

image
ബീജിംങ്‌: ഒരു ഒഫീഷ്യല്‍ കാമുകിയുള്ള കാമുകന്‍ മറ്റൊരാളെ പ്രണിയിച്ചാല്‍ അവിഹിതമാകുമോ, അഭിപ്രായം പറയുന്നതിന്‌ മുമ്പ്‌ ഇത്‌ വായിക്കുക
ച്യൂയിയുടെ കാമുകിയായിരുന്നു ചെങ്‌. കഴിഞ്ഞ ദിവസം ച്യൂയിയുടെ ഫ്‌ളാറ്റില്‍ എത്തിയ ചാങ്‌ കാണുന്നത്‌ തന്റെ കാമുകന്‌ മറ്റൊരു കാമുകി.
എന്തായാലും ചാങ്‌ കേരളത്തിലെ സീരിയല്‍ നടിമാരെപ്പോലെ പൊട്ടികരയാനൊന്നും പോയില്ല. ഹോങ്കോങ്ങിലെ നോണ്‍ സലൂണ്‍സിറ്റിയിലെ ഫ്‌ളാറ്റില്‍ നിന്ന്‌ വലിച്ചിറക്കി തെരുവില്‍ കൊണ്ടുവന്ന്‌ അടിയോട്‌ അടി. രണ്ടാം കാമുകി തടയാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ക്കും കിട്ടി രണ്ടെണ്ണം. കരഞ്ഞു കാലു പിടിച്ചിട്ട്‌ കാമുകിയുടെ കലിപ്പ്‌ തീര്‍ന്നില്ല. അതുവഴി വന്ന വഴിപോക്കനു ഈ അവസ്ഥ കണ്ട്‌ സങ്കടം തോന്നി ഇയാളെ രക്ഷിക്കാന്‍ നോക്കിയപ്പോള്‍ അയാള്‍ക്കും കിട്ടി പൊതിരെ തല്ല്‌.

 എന്തായാലും കാര്യം പന്തിയല്ലെന്ന്‌ കണ്ട ഒരു വവിപോക്കന്‍ ഈ അടി ഷൂട്ട്‌ ചെയ്‌ത്‌ യൂട്യൂബിലിട്ടു. പോലീസിനെയും അറിയിച്ചു. പോലീസു വന്നിട്ടും ചാങിന്റെ കലിപ്പ്‌ തീര്‍ന്നില്ല. എന്തായാലും പോലീസ്‌ ചാങ്ങിനെ അറസ്‌റ്റ്‌ ചെയ്‌തു ച്യൂയി ചികിത്സയിലാണ്‌. എന്തായാലും ച്യൂയിയുടെ ചതവുകള്‍ മാറണമെങ്കില്‍ ഉഴിച്ചിലും പിഴിച്ചിലും വേണ്ടി വരുമെന്ന്‌ പറയുന്നു.