Breaking News

Trending right now:
Description
 
Oct 10, 2013

മലാലയ്‌ക്ക്‌ യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ പുരസ്‌കാരം

image
മലാല യൂസഫായിയ്‌ക്ക്‌ യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ പുരസ്‌കാരം. മനുഷ്യാവകാശത്തിന്മേല്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന ഉന്നതപുരസ്‌കാരമാണിത്‌. സോവ്യറ്റ്‌ ഫിസിക്കറും വിമോചകനുമായിരുന്ന അന്ദ്രേ സാഖറോവിന്റെ പേരില്‍ യൂറോപ്യന്‍ പാര്‍ലമെന്റ്‌ വര്‍ഷംതോറും നല്‍കുന്ന ബഹുമതിയാണ്‌ ഈ പുരസ്‌കാരം. 50,000 യൂറോയും ബഹുമതിപത്രവുമാണ്‌ ഈ പുരസ്‌കാരം.

പാകിസ്ഥാനില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും വിദ്യാഭ്യാസം നിഷേധിച്ചതിനും അവരെ സമൂഹത്തിന്റെ താഴെക്കിടയിലേയ്‌ക്കു തള്ളിയതിനെതിനുമെതിരെ ശബ്‌ദമുയര്‍ത്തിയതിന്‌ പാകിസ്ഥാനിയായ 16 കാരി മലാലയെ 2012 ഒക്‌ടോബറില്‍ താലിബാന്‍ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജീവന്‍ തിരിച്ചുകിട്ടിയ മലാലയെ ലണ്ടനിലെത്തിച്ചു ചികില്‍സ നല്‍കിയാണ്‌ ജീവിതത്തിലേയ്‌ക്കു തിരിച്ചുകൊണ്ടുവന്നത്‌.

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന്റെ പട്ടികയില്‍ മലാല സ്ഥാനം പിടിച്ചിരുന്നെങ്കിലും നൊബേല്‍ സമ്മാനത്തിന്‌ താന്‍ അര്‍ഹയല്ലെന്നും പുരസ്‌കാരത്തിനു പരിഗണിക്കാനുള്ള യോഗ്യത തനിക്കില്ലെന്നും പറഞ്ഞിരുന്നു.