Breaking News

Trending right now:
Description
 
Oct 10, 2013

ഇന്ന്‌ ലോക കാഴ്‌ചദിനം: പ്രീത പറയുന്നു പ്രാര്‍ത്ഥിക്കണേ എനിക്ക മങ്ങിയ കാഴ്‌ചകളെങ്കിലും തിരികെ കിട്ടാന്‍

image മനുഷ്യനെ സ്‌നേഹിക്കാന്‍ കണ്‍തുറന്ന്‌ ലോകത്തെ കണ്ട ഗാന്ധിജിയെ നാം ഓര്‍ക്കുന്ന ഗാന്ധിജയന്തി ദിനത്തില്‍ പ്രീത എന്ന കോട്ടയം കല്ലറ സ്വദേശിയായ നഴ്‌സിന്‌ നഷ്ടമായത്‌ ഇരുകണ്ണുകളുടെയും വെളിച്ചം. കണ്ണംപുഞ്ചിയില്‍ പവിത്രന്റെയും രാധയുടെയും മകള്‍ പ്രീതയ്‌ക്ക്‌ കാഴ്‌ച നഷ്ടമായത്‌ ആരുടെയോ ക്രൂര വിനോദം മൂലമാണെന്ന്‌ അറിയുമ്പോഴാണ്‌ വേദന അധികരിക്കുന്നത്‌. കാഴ്‌ച നഷ്ടമായി ആശുപത്രികിടക്കയില്‍ നിന്ന്‌ കോട്ടയത്തെ ഒറ്റമുറി കെട്ടിടത്തിന്റെ ഇടുക്കുക്കൂട്ടിലേക്ക്‌ പ്രീത എത്തിയപ്പോള്‍ ഉള്‍ക്കണ്ണില്‍ നിറയുന്നത്‌ എസ്‌ബിടി കല്ലറ ശാഖയില്‍ നിന്ന്‌ എടുത്ത ലോണിന്റെ ഭാരം. രോഗിയായ അമ്മയുടെ പ്രതീക്ഷ നശിച്ച കണ്ണുകളില്‍ നിന്ന്‌ ഇറ്റിറ്റു വീഴുന്ന കണ്ണീര്‍കണങ്ങള്‍. എംകോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ സഹോദരിയുടെ വര്‍ണങ്ങള്‍ നഷ്ടപ്പെട്ട സ്വപ്‌നം.
ചെത്തു തൊഴിലാളിയായ അച്ഛന്‍പ്രസന്നനെ സഹായിക്കാന്‍ സാധിക്കുമല്ലോ എന്ന സന്തോഷത്തിലായിരുന്നു പ്രീത
കുടുംബത്തിന്റെ സുവര്‍ണ പ്രതീക്ഷകള്‍ മാത്രമല്ല, പ്രീത എന്ന സാധാരണ സ്‌ത്രീയുടെ ജീവിക്കാനുള്ള അവകാശമാണ്‌ ഈ വിനോദ ക്രൂരതയില്‍ നഷ്ടമായത്‌
ട്രെയിനു നേരെ ആരോ എറിഞ്ഞ കല്ലില്‍ പ്രീത എന്ന ഇരുപത്തിമൂന്നുകാരി നേഴ്‌സിന്‌ നഷ്ടമായത്‌ ഇടതു കണ്ണിന്റെ കാഴ്‌ച.
തിരുവനന്തപുരം- ഹൈദരബാദ്‌ ശബരി എക്‌സ്‌പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പ്രീതിയ്‌ക്ക്‌ ഗാന്ധി ജയന്തി ദിനത്തിലാണ്‌ കാഴ്‌ച നഷ്ടമായത്‌. പാലക്കാട്‌ മങ്കരയ്‌ക്കും പറളി സ്റ്റേഷനു ഇടയിലാണ്‌ കല്ലേറുണ്ടായത്‌. ജനലിനരികില്‍ പുറം കാഴ്‌ചകള്‍ കണ്ടിരിക്കുകയായിരുന്നു പ്രീതിയുടെ കണ്ണില്‍ പെട്ടെന്നാണ്‌ കല്ലു വന്ന്‌ തറച്ചത്‌.
. കണ്ണിന്റെ വിട്രിയസ്‌ ഹ്യൂമര്‍,ലെന്‍സ്‌, ഞരമ്പുകള്‍ തുടങ്ങിയവയ്‌ക്ക്‌ സംഭവിച്ച തകരാര്‍ പൂര്‍ണമായി ഭേദമാക്കുവാന്‍ സാധ്യമല്ലെന്ന്‌ ഡോക്ടര്‍മാര്‍ പറഞ്ഞു.ശാസ്‌ത്രക്രീയ നടത്തിയത്‌ കണ്ണിന്റെ വൈരൂപ്യം ഒരു പരിധിവരെ ഒഴിവാക്കുവാന്‍ വേണ്ടി മാത്രമാണെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളേജിലും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലും കോയമ്പത്തൂര്‍ അരവിന്ദ്‌ ആശുപത്രിയിലും ചികിത്സ നല്‌കി കഴിഞ്ഞു. കാഴ്‌ച തിരികെ കിട്ടാന്‍ സാധ്യത തീരെയില്ല. എങ്കിലും പ്രതീക്ഷയാണ്‌ ഈ കൊച്ചു പെണ്‍കുട്ടിക്ക്‌. അവള്‍ തന്നെ കാണാന്‍ എത്തുന്ന എല്ലാവരോടും പറയുന്നത്‌ ഒന്നുമാത്രം പ്രാര്‍ത്ഥിക്കണേ എനിക്കായി എനിക്ക്‌ മങ്ങിയ കാഴ്‌ചകളെങ്കിലും തിരികെ കിട്ടാന്‍. സ്വപനങ്ങള്‍ മങ്ങിപ്പോയ ഈ കുടുംബം ചികിത്സച്ചെലവും ഭാരിച്ച ജീവിതത്തെയും നോക്കി പ്രാര്‍ത്ഥിക്കുകയാണ്‌ പ്രീതമോള്‍ തന്നെ സഹായിച്ചവരോട്‌ നന്ദി പറയുമ്പോഴും തേങ്ങുന്നുണ്ട്‌.
അരവിന്ദ്‌ ഹോസ്‌പിറ്റലില്‍ ഒരു പരിശോധന കൂടി ഉണ്ട്‌. മുറിവേറ്റ ഇടതുകണ്ണിന്‌ പഴുപ്പു വരാതെ നോക്കണം. കോയമ്പത്തൂര്‍ അരവിന്ദ്‌ ആശുപത്രിയില്‍ 20ന്‌ എത്തണം. പ്രീത പറഞ്ഞു.
ഗ്ലോബല്‍ മലയാളത്തിന്റെ എല്ലാവായനക്കാരും ലോകത്തെ എല്ലാ നഴ്‌സുമാരും ഈ യുവനേഴ്‌സിന്റെ മിഴികളില്‍ വെളിച്ചം എത്തുവാന്‍ പ്രാര്‍ത്ഥിക്കണം