Breaking News

Trending right now:
Description
 
Oct 10, 2013

എയര്‍ കോസ്റ്റ 14ന്‌ സര്‍വീസ്‌ ആരംഭിക്കും

image ആന്ധ്രപ്രദേശിന്റെ സ്വന്തം വിമാന സര്‍വീസായ എയര്‍കോസ്റ്റ 14നു ആരംഭിക്കും. ലെപ്‌്‌ല്‍ ഗ്രൂപ്പാണ്‌ പ്രമോട്ടര്‍മാര്‍. ഹൈദരാബാദ്‌, ചെന്നൈ, ബാംഗളൂര്‍, ജയ്‌പുര്‍, അഹമ്മദാബാദ്‌, മധുര, വിശാഖപട്ടണം, ഗോവ, തിരുവനന്തപുരം, മൈസൂര്‍ എന്നിവിടങ്ങളിലേക്കു എയര്‍ കോസ്റ്റ സര്‍വീസ്‌ ആരംഭിക്കും. സിവില്‍ വ്യോമയാന ഡയറക്‌ടറേറ്റില്‍ നിന്നു എല്ലാവിധ അനുമതികളും ലഭിച്ചുകഴിഞ്ഞതായി കമ്പനി ചെയര്‍മാന്‍ എല്‍. രമേഷ്‌ അറിയിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ 10 കോടി ഡോളറിന്റെ നിക്ഷേപമിറക്കുമെന്ന്‌ രമേഷ്‌ പറഞ്ഞു. ഏറ്റവും സുരക്ഷിതം എന്ന്‌ അവകാശപ്പെടുന്ന എംബ്രായെര്‍ ഇ വിമാനങ്ങളാണ്‌ സര്‍വീസിന്‌ ഉപയോഗിക്കുക.