Breaking News

Trending right now:
Description
 
Oct 10, 2013

ബ്രിസ്‌ബെയിന്‍ കാത്തലിക്‌ സമൂഹത്തിന്റെ സുവര്‍ണസ്‌മൃതികള്‍ നിറയുന്ന ഒന്നാം പുസ്‌തകം

Vinod Mathai
image ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലുള്ള സെന്റ്‌ തോമസ്‌ കാത്തലിക്‌ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ പോര്‍ത്ത ഫിദെ (വിശ്വാസത്തിന്റെ വാതില്‍) എന്ന പേരില്‍ സുവനീര്‍ പ്രകാശിപ്പിച്ചു. പ്രവാസത്തിന്റെ വ്യഗ്രതകള്‍ക്കിടയിലും തനതുവിശ്വാസവും ദൈവസ്‌നേഹവും ഊട്ടിവളര്‍ത്താന്‍ നടത്തുന്ന ശ്രമത്തിന്റെ പ്രതിഫലനങ്ങളാണ്‌ ഈ സുവനീര്‍.

ഫാ. തോമസ്‌ അരീക്കുഴി എംസിബിഎസ്‌, ഫാ. ജോസഫ്‌ തോട്ടങ്കര എംസിബിഎസ്‌, ബ്രിസ്‌ബെയ്‌ന്‍ സെന്റ്‌ തോമസ്‌ കാത്തലിക്‌ കമ്യൂണിറ്റി പ്രസിഡന്റ്‌ ജയിംസ്‌ മാത്യു, വൈസ്‌ പ്രസിഡന്റ്‌ സൗമ്യ ജേക്കബ്‌, സെക്രട്ടറി ടോം ജോസഫ്‌, ട്രഷറര്‍ ജോസ്‌ ആനിത്തോട്ടത്തില്‍, റെജി ജോസഫ്‌, ജേക്കബ്‌ മത്തായി, ജോര്‍ജ്‌ സെബാസ്‌റ്റിയന്‍, മോളി പോള്‍, ബീന ജോസ്‌ എന്നിവരടങ്ങിയ എക്‌സിക്യൂട്ടീവ്‌ കമ്മിററിയാണ്‌ സെന്റ്‌ തോമസ്‌ കാത്തലിക്‌ കമ്യൂണിറ്റിക്ക്‌ നേതൃത്വം നല്‌കുന്നത്‌. 



ബ്രിസ്‌ബെയ്‌നിന്റെ ഒന്നാം പുസ്‌തകം എന്നാണ്‌ സുവനീറിനെക്കുറിച്ചുള്ള വിശേഷണം. കുഞ്ഞിനെ സഞ്ചിയില്‍ കാത്തുവയ്‌ക്കുന്ന കങ്കാരുവിന്റെ നാട്ടില്‍ വിശ്വാസ പൈതലിനെ നെഞ്ചോടു ചേര്‍ത്തുവയ്‌ക്കുന്ന സമൂഹത്തിന്റെ സുവര്‍ണസ്‌മൃതികളാണ്‌ നൂറിലധികം പേജുകളുള്ള സുവനീറില്‍ നിറയുന്നത്‌.