Breaking News

Trending right now:
Description
 
Oct 09, 2013

ഓസ്‌ട്രേലിയയില്‍ വഞ്ചിക്കപ്പെട്ട മലയാളി നഴ്‌സുമാര്‍ സംഘടിക്കുന്നു

image ഓസ്‌ട്രേലിയ: ലക്ഷങ്ങള്‍ കടം വാങ്ങി തേനും പാലും ഒഴുകുന്ന കാനാന്‍ ദേശം സ്വപ്‌നം കണ്ട്‌ ഓസ്‌ട്‌േലിയയില്‍ എത്തിയ നഴ്‌സുമാര്‍ അവസാനം ഉണരുന്നു. വഞ്ചനയ്‌ക്ക്‌ എതിരെ സംഘശക്തിയായി ഉണരുന്ന നഴ്‌സുമാരുടെ ആദ്യ സമ്മേളനം ഈ വരുന്ന ശനിയാഴ്‌ച 2.30ന്‌ മെല്‍ബണിലെ finders റെയില്‍വേസ്‌റ്റേഷനു സമീപം നടക്കും.

ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഷനു വേണ്ടിയുള്ള കോഴ്‌സ്‌ പൂര്‍ത്തികരിച്ചിട്ട്‌ രജിസ്‌ട്രേഷന്‍ ലഭിക്കാത്തവരും രജിസ്‌ട്രേഷന്‍ ലഭിച്ചിട്ട്‌ ജോലി ലഭിക്കാത്ത നഴ്‌സുമാരും സംഘടിക്കുന്നത്‌ മാര്‍ട്ടിന്‍ ഗോപുരത്തിങ്കലാണ്‌. സംഘടിച്ചുനിന്നാല്‍ മാത്രമേ അന്യരാജ്യത്ത്‌ അകപ്പെട്ടുപോയവര്‍ക്ക്‌ രക്ഷയുള്ളൂവെന്ന്‌ കേരളത്തില്‍ വിവിധ സമരരംഗങ്ങള്‍ക്ക്‌ നേതൃത്വം നല്‌കിയിട്ടുള്ള മാര്‍ട്ടിന്‍ പറയുന്നു.

നഴ്‌സിംഗ്‌ ഏജന്‍സികളുടെ ചതിയില്‍ പെട്ട നഴ്‌സുമാര്‍ പലവിധത്തില്‍ രജിസ്‌ട്രേഷനു വേണ്ടി കഠിനമായ ത്യാഗങ്ങള്‍ സഹിച്ച്‌ പിടിച്ചു നില്‍ക്കുകയാണ്‌. എന്നാല്‍ കാര്യമായ ഇടപെടലുകള്‍ അധികാരികളോ ബന്ധപ്പെട്ടോ ഏജന്‍സികളോ നടത്താത്തിനെ തുടര്‍ന്നാണ്‌സംഘടിക്കാന്‍ നഴ്‌സുമാര്‍ ശ്രമിക്കുന്നത്‌. സിഡ്‌നിയില്‍ നടക്കുന്ന പ്രവാസിഭാരത്‌ ഉത്സവത്തില്‍ എത്തുന്ന വയലാര്‍ രവിയെ ചതിയില്‍ പെട്ട്‌ എത്തിയ ഇന്ത്യക്കാരുടെ അവസ്ഥ ധരിപ്പിക്കാനാണ്‌ ശ്രമം. പലരും ലക്ഷങ്ങള്‍ കടം വാങ്ങിയും പലിശയക്ക്‌ എടുത്തുമാണ്‌ ഓസ്‌ട്രേലിയയില്‍ എത്തുന്നത്‌. എന്നാല്‍ ജോലി ലഭിക്കാതെ ദുരിതത്തിലാണ്‌ പലരും. എന്നാല്‍ വീണ്ടും വീണ്ടും നഴ്‌സുമാര്‍ ചതിയില്‍ പെട്ട്‌ ഇവിടേക്ക്‌ എത്തുന്നു.
ഐഇല്‍ടിഎസ്‌ ഇല്ലാതെ മൂന്നുമാസ പഠനത്തിലൂടെ ഉയര്‍ന്ന ശമ്പളത്തില്‍ ഓസ്‌ട്രേലിയയില്‍ ജോലി നേടാമെന്ന വാഗ്‌ദനത്തില്‍ ഇവിടെ എത്തിയ നൂറോളം മലയാളികളാണ്‌ ഓസ്‌ട്രേലിയയില്‍ കുടുങ്ങികിടക്കുന്നത്‌. കോഴ്‌സ്‌ പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ എടുക്കുന്ന സമയത്ത്‌ ഇവര്‍ 1000 ഡോളര്‍ മുടക്കി ടൂറിസ്‌റ്റ്‌ വീസയിലേക്ക്‌ മാറുന്നു. രജിസ്‌ട്രേഷന്‍ കിട്ടുന്നവര്‍ക്ക്‌ പിന്നീട്‌ ജോലിയ്‌ക്ക്‌ അപേക്ഷിക്കാം. പക്ഷേ തൊഴില്‍ നിയമം മാറിയതോടെ ഇത്തരക്കാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഹോസ്‌പിറ്റലുകള്‍ തയാറാവുന്നില്ല. നാട്ടിലെ ഏജന്റുമാര്‍ ഓസ്‌ട്രേലിയയിലെ സുഹൃത്തുക്കളുടെ നമ്പരും നല്‌കി കയറ്റിവിടുന്നതായും ഇവര്‍ ആക്ഷേപം ഉന്നയിക്കുന്നു. പലരുടെയും ടൂറിസ്റ്റ്‌ വീസയുടെ കാലാവധിയും കഴിഞ്ഞു. പലരും ബ്രിഡ്‌ജിങ്‌ വീസയിലാണ്‌ കഴിയുന്നത്‌. 

ഒരാളുടെ കയ്യില്‍ നിന്ന്‌ വാടകയിനത്തിലും ഫീസിനത്തിലും 10 ലക്ഷത്തോളം രൂപയാണ്‌ ഏജന്റിന്‌ ലഭിക്കുന്നത്‌. കോളേജില്‍ നിന്ന്‌ ലഭിക്കുന്ന കമ്മീഷന്‍ വേറെ. രജിസ്‌ട്രേഷന്‍ കിട്ടാതെ നഴ്‌സുമാര്‍ ഇവിടെ അലയുമ്പോള്‍ തട്ടിപ്പ്‌ ഏജന്റുമാര്‍ നാട്ടില്‍ വാഗ്‌ദാന പെരുമഴയൊഴുക്കി നഴ്‌സുമാരെ വലയിലാക്കുവാന്‍ നെട്ടോട്ടത്തിലാണ്‌. കഴിഞ്ഞ ആറു മാസത്തിനിടെ ഏകദേശം ഏകദേശം അറുന്നൂറോളം പേരാണ്‌  ജോലി കിട്ടാതെ നാട്ടിലേയ്‌ക്ക്‌ മടങ്ങിയത്‌. നാട്ടില്‍ മടങ്ങിയെത്തിയാല്‍ എങ്ങനെ പണം തിരിച്ചടക്കണമെന്നറിയാതെ 

വഞ്ചനയില്‍പെട്ട ഒരു നേഴ്‌സാണോ നിങ്ങള്‍, ഒരു തൊഴിലിനായി ആരെ സമീപിക്കണമെന്നറിയാതെ അന്യനാട്ടില്‍ കുടുങ്ങികിടക്കുകയാണോ നിങ്ങള്‍. എങ്കില്‍ തീര്‍ച്ചയായും ഈ സമ്മേളനത്തില്‍ പങ്കെടുക്കുക. ഒറ്റപ്പെട്ടു നിന്നാല്‍ അന്യനാട്ടില്‍ ആരും തുണയ്‌ക്കില്ല,സംഘടിച്ചാല്‍ ഏത്‌ രാജ്യത്തെ നിയമവും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0469835669 എന്ന നമ്പരില്‍ ബന്ധപ്പെടുക