Breaking News

Trending right now:
Description
 
Oct 09, 2013

താരജാഡകളോടെ കല്യാണ്‍ പരസ്യം വീണ്ടും, പ്രതിഭയുടെ മിന്നലാട്ടം ലവലേശമില്ലാതെ മഞ്‌ജു വാര്യര്‍

E.S. Gigimol
image കല്യാണ്‍ ജൂവലറിയുടെ പരസ്യത്തില്‍ മഞ്‌ജു വാരിയര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. മുന്‍ ലോകസുന്ദരി ഐശ്വര്യ റായിമൊത്തുള്ള ഈ പരസ്യം മഞ്‌ജുവിന്റെ സര്‍ഗപ്രതിഭയുടെ മിന്നാലാട്ടമെന്നാണ്‌ വിശേഷണമെങ്കിലും പരസ്യം കാണുന്നവര്‍ക്ക്‌ അതത്ര തോന്നുന്നേയില്ല. പരസ്യത്തിലെത്തുന്ന മഞ്‌ജുവില്‍ സാധാരണ പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്ന ഒന്നും ലഭിക്കുന്നില്ല എന്നതാണ്‌ വാസ്‌തവം.

വരിക്കാശേരി മനയില്‍ കുട്ടികളെ ന്യത്തം പഠിപ്പിക്കുന്ന മഞ്‌ജുവിനെ ഐശ്യര്യ ഫോണ്‍ ചെയ്യുന്നതാണ്‌ ഒരു പരസ്യം. ഐശ്വര്യര്യ റായി ഫോണില്‍ വിളിക്കുമ്പോള്‍ അത്ഭുതം കൊള്ളുന്ന മഞ്‌ജു അത്ഭുതത്തോടെ സംസാരിക്കുകയും (നാട്യം ഫീല്‍ ചെയ്യുന്നു) അതിനിടയ്‌ക്ക്‌ മലയാളം സംസാരിക്കുകയും ചെയ്യുന്നു. അതിനെ തുടര്‍ന്ന്‌ കല്യാണിന്റെ പുതിയ ജൂവലറിയുടെ പരസ്യ വാചകം ഐശ്വര്യയെ മലയാളത്തില്‍ പഠിപ്പിക്കുന്നു. ഐശ്വര്യയെ തിരികെ വിളിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന പരസ്യം ആദ്യത്തേതിലും ബോറാണ്‌.

അത്ഭുതത്തോടെ ഫോണില്‍ സംസാരിക്കുന്ന മഞ്‌ജു അതിനിടയ്‌ക്ക്‌ കീ കൊടുത്ത പാവയെപ്പോലെ കുട്ടികള്‍ക്ക്‌ മുദ്രകള്‍ കാണിച്ചുകൊടുക്കുന്നത്‌ അരോചകമാണെന്ന്‌ കാണികള്‍ പറയുന്നു. തിരിച്ചു വന്ന മഞ്‌ജുവിന്റെ തലയില്‍ താനൊരു വലിയൊരു സംഭവമാണെന്ന ഭാവം ഉണ്ടായിരിക്കുന്നു. അവരുടെ ചലനങ്ങളിലും ഈ ഭാവമാണ്‌ തെളിയുന്നത്‌. അല്ലാതെ പ്രതിഭയുടെ മിന്നലാട്ടമല്ല.

ഒന്നുകില്‍ സംവിധാനത്തിന്റെ പാളിച്ചകൊണ്ടാകാം അഭിനയത്തികവുള്ള ഈ നടിയെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധ്യക്കാതെ വരുന്നത്‌.
 Click here to view the advt: http://www.youtube.com/watch?v=4pLqf0gDDo4


എന്തായാലും മുന്‍ നായികമാര്‍ തിരിച്ചു വരുന്നത്‌ അമ്മ റോളുകളിലാണ്‌. എന്നാല്‍ മഞ്‌ജു വരുന്നത്‌ നായികയായി. സാധാരണ താര രാജാക്കന്മാര്‍ തങ്ങളുടെ മുന്‍ നായികമാര്‍ക്ക്‌ യാതൊരു പരിഗണനയും നല്‌കാറില്ല. ഇവിടെ മലയാളത്തിലെ യുവ നായകന്മാര്‍ വരെ മഞ്‌ജുവിന്റെ ഡേറ്റിനായി കാത്തു നില്‌ക്കുന്നു. മലയാളി നടികള്‍ക്ക്‌ ഒരിക്കലും കിട്ടാത്ത വരവേല്‌പ്പാണ്‌ മഞ്‌ജുവിന്‌ നല്‌കുന്നത്‌.

എന്നാല്‍ മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച ബലൂണായി മഞ്‌ജു മാറാതിരിക്കട്ടെ. കാരണം മലയാളിക്ക്‌ മഞ്‌ജുവെന്ന നടി അവതരിപ്പിച്ച കഥാപാത്രങ്ങളെ ഇഷ്ടമാണ്‌.

മഞ്‌ജു അവതരിപ്പിച്ച നായികമാര്‍ മലയാളി പുരുഷന്റെ സ്‌ത്രീ സങ്കല്‌പങ്ങളോട്‌ ചേര്‍ന്ന്‌ നില്‌ക്കുന്നു. മഞ്‌ജുവിനു ശേഷവും മഞ്‌ജുവിനു മുമ്പും വന്ന സ്‌ത്രീ നായികമാരും നായകന്റെ ആട്ടത്തിനും പാട്ടിനും കൂട്ട്‌ നില്‍ക്കുന്ന ചില അപ്രധാന കഥാപാത്രങ്ങളായിരുന്നു. ജീവിതത്തെയോ സിനിമയെയോ അവര്‍ മുന്നോട്ടുകൊണ്ടുപോകുന്നില്ല. വെറുതേ മുഖം കാണിച്ചു പോകുന്നു. എന്നാല്‍ മഞ്‌ജു അങ്ങനെയായിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ടാംവരവില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിക്കുമെന്ന കാര്യം ഉറപ്പ്‌.