Breaking News

Trending right now:
Description
 
Oct 09, 2013

മെല്‍ബണില്‍ സീറോ മലബാര്‍ സഭയുടെ ആസ്ഥാനമന്ദിരം കൂദാശ ചെയ്‌തു

image
മെല്‍ബണ്‍ : സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ നാഴികക്കല്ല്‌ എന്നു വിശേഷിപ്പിക്കുന്ന സഭയുടെ മെല്‍ബണിലെ ആസ്ഥാനമന്ദിരം പാലക്കാട്‌ രൂപതാ അധ്യക്ഷന്‍ റവ. ഫാ. ജേക്കബ്‌ മാനത്തോടത്ത്‌ കൂദാശ ചെയ്‌തു. നോര്‍ത്ത്‌ റീജന്‍ വിശ്വാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ മിക്കല്‍ഹാമിലെ മനോഹരമായ ഭൂപ്രദേശത്താണ്‌ ആസ്ഥാനമന്ദിരം സ്ഥാപിതമായിരിക്കുന്നത്‌. ഈ സ്ഥാപനത്തിനുവേണ്ടിയുള്ള പ്രാര്‍ഥനയും പരിശ്രമവും തുടരണമെന്ന്‌ റവ. ഫാ. ജേക്കബ്‌ മാനത്തോടത്ത്‌ വിശ്വആവശ്യപ്പെട്ടു. മെല്‍ബണില്‍ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനവും ഓരോ റീജനിലും പള്ളിക്കായി സ്ഥലം മേടിക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പിതാവ്‌ സന്തോഷം പ്രകടിപ്പിച്ചു. പ്രവാസികള്‍ നാടിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതുപോലെ ക്രിസ്‌തീയ വിശ്വാസത്തിലും അടിയുറച്ചുനില്‍ക്കുന്നവരായി മാറിയതില്‍ പിതാവ്‌ സന്തോഷം പ്രകടിപ്പിച്ചു. സീറോ മലബാര്‍ സഭയുടെ പുതിയ ഓഫീസിന്റെ കൂദാശയും പിതാവ്‌ നിര്‍വഹിച്ചു.




മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ പിതാവ്‌ സീറോ മലബാര്‍ സഭയുടെ ആസ്ഥാനമന്ദിരം കൂദാശ, ബോക്‌സ്‌ഹില്‍ പള്ളിയില്‍ കുട്ടികളുടെ ആദ്യകുര്‍ബാന, സ്ഥൈര്യലേപനം എന്നീ ചടങ്ങുകളിലും പങ്കെടുത്തു. സീറോ മലബാര്‍ സഭ മെല്‍ബണ്‍ ചാപ്ലിന്‍ റവ. ഫാ. പീറ്റര്‍ കാവുംപുറം, റവ. ഫാ. വര്‍ഗീസ്‌ കുരിശിങ്കല്‍, റവ. ഫാ. ജോസി കിഴക്കേത്തല, റവ. ഫാ. സ്‌റ്റീഫന്‍ കണ്ടാരപ്പള്ളി, റവ. ഫാ. ടോമി കളത്തൂര്‍, റവ. ഫാ. ലിനസ്‌, ട്രസ്‌റ്റിമാര്‍, കമ്മിറ്റി അംഗങ്ങള്‍, ബില്‍ഡിംഗ്‌ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.