Breaking News

Trending right now:
Description
 
Oct 08, 2013

പാസ്‌പോര്‍ട്ടിന്‌ ഇനി ഫോണിലൂടെയും അപേക്ഷിക്കാം

image ചെന്നൈ: പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിക്കലും ഫീസ്‌ അടയ്‌ക്കലും ഇനി സ്‌മാര്‍ട്ട്‌ ഫോണ്‍ വഴി ചെയ്യാനാകും. എംപാസ്‌പോര്‍ട്ട്‌ സേവ എന്ന നിലവിലുള്ള ആപ്ലിക്കേഷന്റെ പുതിയ പതിപ്പിലാണ്‌ സേവനം ലഭ്യമാകുക. വിദേശകാര്യ മന്ത്രാലയം പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്‌. എംപാസ്‌പോര്‍ട്ട്‌ സേവ എന്ന ആന്‍ഡ്രോയ്‌ഡ്‌ ആപ്ലിക്കേഷന്‍ വഴി ഇപ്പോള്‍ പാസ്‌പോര്‍ട്ട്‌ സംബന്ധിച്ച പൊതുവിവരങ്ങള്‍, അടുത്തുള്ള പാസ്‌പോര്‍ട്ട്‌ കേന്ദ്രം, ഫീസ്‌ നിരക്ക്‌, ആപ്ലിക്കേഷന്റെ സ്റ്റാറ്റസ്‌ തുടങ്ങിയ വിവരങ്ങള്‍ നല്‍കുന്നത്‌. അപേക്ഷ സമര്‍പ്പിക്കാനും ഫീസ്‌ അടയ്‌ക്കാനുമുള്ള ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ പതിപ്പും ഉടനെതന്നെ പുറത്തിറക്കും. ഒന്നരമാസത്തിനുള്ളില്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ സാങ്കേതിക വിഭാഗം കണ്‍സല്‍ട്ടന്റ്‌ ഗോലോക്ക്‌ കുമാര്‍ സിംലി വ്യക്തമാക്കി.

അപേക്ഷകര്‍ക്ക്‌ ലോഗ്‌ ഇന്‍ ചെയ്യാനും അപേക്ഷ സമര്‍പ്പിക്കാനും സ്റ്റാറ്റസ്‌ പരിശോധിക്കാനും സാധിക്കും. അപേക്ഷ സമര്‍പ്പിച്ചശേഷം എആര്‍എന്‍ നമ്പര്‍ ലഭിക്കും. തുടര്‍ന്ന്‌ അപ്പോയിന്‍മെന്റ്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ പാസ്‌പോര്‍ട്ട്‌ സേവാ കേന്ദ്രത്തില്‍ ഹാജരായി ആവശ്യമായ രേഖകളും രേഖകളുടെ ഹാര്‍ഡ്‌ കോപ്പിയും സമര്‍പ്പിക്കണം.