Breaking News

Trending right now:
Description
 
Oct 08, 2013

മില്‍സ്‌ & ബൂണ്‍ നോവലുകള്‍ ഇനി മലയാളത്തിലും

image തലമുറകളായി ലോകമെമ്പാടുമുള്ള യുവതലമുറയുടെയും, യുവത്വം മനസില്‍ സൂക്ഷിക്കുന്നവരുടേയും ഹരമായ മില്‍സ്‌ & ബൂണ്‍ നോവലുകള്‍ ഇനി മലയാളത്തിലും ലഭിക്കുന്നു. മില്‍സ്‌ & ബൂണ്‍ നോവലുകള്‍ക്ക്‌ ഇന്ത്യയിലുള്ള വ്യാപകമായ പ്രചാരം പരിഗണിച്ചാണ്‌ പ്രസാധകരായ ഹാര്‍ലെക്വിന്‍ ഈ ഉദ്യമത്തിനൊരുങ്ങുന്നത്‌. മലയാളത്തിന്‌ പുറമേ ഹിന്ദി, മറാത്തി, തമിഴ്‌ ഭാഷകളിലും മില്‍സ്‌ & ബൂണ്‍ നോവലുകള്‍ ഇനി ലഭിച്ചു തുടങ്ങും. ബോസിന്റെ പ്രണയിനി, വീണ്ടും തളിര്‍ക്കുന്ന ചില്ലകള്‍ എന്നീ രണ്ടു നോവലുകളാണ്‌ ആദ്യ ഘട്ടത്തില്‍ ഹാര്‍ലെക്വിന്‍ മലയാളത്തില്‍ അവതരിപ്പിക്കുന്നത്‌. പ്രമുഖ ബുക്ക്‌ സ്റ്റോറുകളിലെല്ലാം ഈ പുസ്‌തകങ്ങള്‍ ലഭ്യമാകുന്നതാണ്‌.

മില്‍സ്‌ & ബൂണ്‍ മലയാള പുസ്‌തകങ്ങള്‍ക്ക്‌ പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ 99 രൂപയ്‌ക്ക്‌ ലഭിക്കും.