Breaking News

Trending right now:
Description
 
Oct 08, 2013

ലോക വനിതാ ടെന്നിസ്‌ ചാംപ്യന്‍ഷിപ്പില്‍ നിന്നു മരിയ ഷറപ്പോവ പിന്മാറി

image ലോക മൂന്നാം നമ്പര്‍ ടെന്നീസ്‌ താരം റഷ്യയുടെ മരിയ ഷറപ്പോവ ഈസ്‌താംബൂളില്‍ നടക്കുന്ന ലോക വനിതാ ടെന്നിസ്‌ ചാംപ്യന്‍ഷിപ്പില്‍ നിന്നു പിന്മാറി. തോളിലെ പരിക്കു മൂലം കഴിഞ്ഞ യുഎസ്‌ ഓപ്പണും ഷറപ്പോവയ്‌ക്കു നഷ്‌ടപ്പെട്ടിരുന്നു. പരുക്ക്‌ അത്രകണ്ട്‌ ഷറപ്പോവയെ അലട്ടുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. ഓഗസ്റ്റില്‍ ഷിന്‍ഷിനാത്തിയില്‍ നടന്ന വെസ്റ്റേണ്‍ ആന്‍ഡ്‌ സതേണ്‍ ഓപ്പണ്‍ ടെന്നിസ്‌ ടൂര്‍ണമെന്റിലാണ്‌ ഷറപ്പോവ അവസാനമായി മത്സരിച്ചത്‌. അന്ന്‌ രണ്ടാം റൗണ്ടില്‍ തന്നെ താരം പുറത്തായി. ലോകചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ തനിക്ക്‌ ഏറെ നിരാശയുണ്ടെന്നാണ്‌ വനിതാ ടെന്നിസ്‌ അസോസിയേഷന്റെ വെബ്‌സൈറ്റില്‍ ഷറപ്പോവ പ്രതികരിച്ചത്‌. ഈസ്‌താംബൂളിലെ തന്റെ ആരാധകരെ നിരാശപ്പെടുത്തുന്നതില്‍ വിഷമമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ലോക മുന്‍നിര താരങ്ങളായ പെട്രോ ക്വിറ്റോവ, സാറാ ഇറാനി, യെലേന ജാന്‍കോവിച്ച്‌, സെറീന വില്യംസ്‌, വിക്‌ടോറിയ അസെരെങ്കെ, അഗ്നിയേസ്‌ക റാഡ്‌വാന്‍സ്‌ക, ലീ ന എന്നിവരാണ്‌ 22-ന്‌ ആരംഭിക്കുന്ന ചാംപ്യന്‍ഷിപ്പിനു യോഗ്യത നേടിയവര്‍.